Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • റിയാദിൽ മരണമടഞ്ഞ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    • സൗത്താഫ്രിക്കയിൽ ഭീതി വിതച്ച് സീരിയർ കില്ലർ; ഒമ്പതാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി
    • അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നു
    • ജ്വാല കലാ സാംസ്‌കാരിക വേദി ഷോർട് ഫിലിം ഫെസ്റ്റ് സെപ്റ്റംബർ 19ന്
    • തായിഫിൽ ഡ്രോൺ ആക്രമണം: പ്രവാസി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2026 UAE Gulf Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ പ്രവേശന ഫീസ് നല്‍കണം. യു.എ.ഇ എമിറേറ്റ്‌സ് ഐ.ഡി ഉള്ളവര്‍ക്ക് 5 ദിര്‍ഹവും വിനോദസഞ്ചാരികള്‍ക്ക് 10 ദിര്‍ഹവുമാണ് നിരക്ക്. ആരാധകര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ തുടര്‍ന്നും ഫീസ് നല്‍കേണ്ടതില്ല. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും ഈ വിശാലമായ സമുച്ചയത്തില്‍ പ്രവേശന ഫീസ് കൂടാതെ പ്രവേശിക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സന്ദര്‍ശനത്തിന് ഒരു മാസം മുമ്പ് വരെ റിസര്‍വേഷന്‍ നടത്താന്‍ സൗകര്യമുണ്ട്. ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ രാത്രി 8.30 വരെ സന്ദര്‍ശകര്‍ക്കായി പള്ളി തുറന്നിരിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ 11.30 വരെയും ഉച്ചക്ക് 2.30 മുതല്‍ രാത്രി 8.30 വരെയുമാണ് സന്ദര്‍ശന സമയം. 30 മുതല്‍ 45 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന സൗജന്യ സാംസ്‌കാരിക ടൂറുകളും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ ഒരുക്കുന്നുണ്ട്.

    സഹവര്‍ത്തിത്വവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതില്‍ പള്ളിക്കുള്ള സാംസ്‌കാരിക പങ്കിനെ കുറിച്ചും അതിന്റെ നിര്‍മ്മാണ ചരിത്രത്തെ കുറിച്ചും ഈ ടൂറുകള്‍ വിശദീകരിക്കുന്നു. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ 11 നും ഉച്ചക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും ടൂറുകള്‍ നടക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ 11 നും വൈകുന്നേരം അഞ്ചിനും ടൂറുകള്‍ ഉണ്ടാകും.


    ഈ വര്‍ഷം ആദ്യ പകുതിയില്‍ 31.2 ലക്ഷത്തിലധികം സന്ദര്‍ശകരെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സ്വീകരിച്ചു. ആറ് മാസത്തിനിടെ 31,27,607 പേര്‍ പള്ളിയും അവിടുത്തെ സൗകര്യങ്ങളും സന്ദര്‍ശിക്കുകയോ ഉപയോഗിക്കുകയോ ചെയ്തതായി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ അറിയിച്ചു. ആരാധകരും ഇഫ്താറില്‍ പങ്കെടുത്തവരും ഉള്‍പ്പെടെ 18,41,305 പേരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12,41,808 സന്ദര്‍ശകരും ഇതില്‍ ഉള്‍പ്പെടുന്നു. ജുമുഅ നമസ്‌കാരങ്ങളില്‍ 98,469 പേരും ദൈനംദിന നമസ്‌കാരങ്ങളില്‍ 2,29,139 പേരും പങ്കെടുത്തു. കൂടാതെ, റമദാന്‍, ഈദ് അല്‍ഫിത്തര്‍ സമയങ്ങളില്‍ 5,33,687 പേര്‍ പള്ളിയില്‍ നമസ്‌കാരം നടത്തി.


    ആകെ സന്ദര്‍ശകരില്‍ 78 ശതമാനവും അന്താരാഷ്ട്ര സന്ദര്‍ശകരായിരുന്നു എന്നത്, ആഗോള സാംസ്‌കാരിക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ പള്ളിയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഏഷ്യയില്‍ നിന്നാണ്. സന്ദര്‍ശകരില്‍ 52 ശതമാനം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. യൂറോപ്പില്‍ നിന്ന് 31 ശതമാനവും വടക്കേ അമേരിക്കയില്‍ നിന്ന് 10 ശതമാനവും സന്ദര്‍ശകരെത്തി. ആഫ്രിക്കയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും മൂന്ന് ശതമാനം വീതവും ഓസ്ട്രേലിയയില്‍ നിന്ന് ഒരു ശതമാനവും സന്ദര്‍ശകര്‍ എത്തി. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാമത്. ആകെ സന്ദര്‍ശകരില്‍ 21 ശതമാനം ഇന്ത്യക്കാരായിരുന്നു. ചൈന (10 ശതമാനം), റഷ്യ (8 ശതമാനം), അമേരിക്ക (7 ശതമാനം), ജര്‍മ്മനി (4 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍. ഫിലിപ്പീന്‍സ്, യു.കെ, ഫ്രാന്‍സ്, പോളണ്ട്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ശതമാനം വീതം സന്ദര്‍ശകര്‍ എത്തി.


    യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്, സമാധാനം, സഹിഷ്ണുത, വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരിടമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന്റെ സ്ഥാപകനായ അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ വിഭാവനം ചെയ്തത്. 82 വെള്ള മാര്‍ബിള്‍ താഴികക്കുടങ്ങള്‍, 1,000 ത്തിലധികം തൂണുകള്‍, വലിയ ക്രിസ്റ്റല്‍ ഷാന്‍ഡിലിയറുകള്‍ (ബഹുശാഖാ അലങ്കാരദ്വീപങ്ങള്‍), ലോകത്തിലെ ഏറ്റവും വലിയ കൈത്തറി പരവതാനി എന്നിവ ഈ മസ്ജിദിന്റെ പ്രത്യേകതകളാണ്. 1996 ല്‍ നിര്‍മ്മാണം ആരംഭിച്ച പള്ളി 2007 ല്‍ പൂര്‍ത്തിയാവുകയും അതേ വര്‍ഷം ഡിസംബറില്‍ തുറന്നുകൊടുക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Entry Fees Shaik Sayed Grand mosque
    Latest News
    റിയാദിൽ മരണമടഞ്ഞ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    17/09/2026
    സൗത്താഫ്രിക്കയിൽ ഭീതി വിതച്ച് സീരിയർ കില്ലർ; ഒമ്പതാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി
    17/09/2026
    അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നു
    17/09/2026
    ജ്വാല കലാ സാംസ്‌കാരിക വേദി ഷോർട് ഫിലിം ഫെസ്റ്റ് സെപ്റ്റംബർ 19ന്
    17/09/2026
    തായിഫിൽ ഡ്രോൺ ആക്രമണം: പ്രവാസി കൊല്ലപ്പെട്ടു
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.