ഷാർജ- ജ്വാല കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറാമത് ഷോർട് ഫിലിം ഫെസ്റ്റ് സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ജൂറി ചെയർമാനായിരിക്കും. സിനിമാ രംഗത്തെ മറ്റു പ്രമുഖർ ജൂറി അംഗങ്ങളായ ഫെസ്റ്റിവലിൽ, തിരഞ്ഞെടുക്കപ്പെട്ട പത്തോളം ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.
മികച്ച ചിത്രത്തിനൊപ്പം മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, മികച്ച രചയിതാവ്, മികച്ച ക്യാമറാമാൻ, സ്പെഷ്യൽ ജൂറി അവാർഡ്, യു.എ.ഇ.യിൽ നിന്നുള്ള മികച്ച ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങൾ നൽകും.
മികച്ച ചിത്രത്തിനും രണ്ടാം മികച്ച ചിത്രത്തിനും ക്യാഷ് അവാർഡും ഫലകവും സമ്മാനിക്കും. മറ്റ് വിഭാഗങ്ങളിലെ വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകുന്നതാണ്. ഫെസ്റ്റിവലിന്റെ ഫലപ്രഖ്യാപനവും പുരസ്‌കാര വിതരണവും അന്നേദിവസം തന്നെ ജൂറി ചെയർമാൻ പ്രിയനന്ദനൻ നിർവഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







