അബൂദാബി- അബൂദാബിയിലെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റിൽ (ഇ 311 ഹൈവേ) വാഹനങ്ങളുടെ പരമാവധി വേഗപരിധി കുറച്ചത് പ്രാബല്യത്തിൽ. പരമാവധി വേഗപരിധി 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായാണ് കുറച്ചത്. ദുബായിലും മറ്റ് എമിറേറ്റുകളിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നറിയപ്പെടുന്ന വേഗപ്പാതയാണിത്.
അൽ ഷംഖ മുതൽ മദീനത്ത് അൽ റിയാദ്, ബനിയാസ് സെമിത്തേരി മേഖല വരെയുള്ള റോഡിന്റെ പ്രധാന ഭാഗത്ത് ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഈ വേഗപരിധി പാലിക്കണം.
അബൂദാബിയിലെ മറ്റ് റോഡുകളെപ്പോലെ തന്നെ ഈ പാതയിലും അമിതവേഗത കണ്ടെത്താൻ ഗ്രേസ് സ്പീഡ് ഇളവ് ലഭിക്കില്ല. സൈൻ ബോർഡിൽ കാണിച്ചിരിക്കുന്ന 100 കിലോമീറ്റർ വേഗതക്ക് മുകളിൽ പോയാൽ റഡാർ ക്യാമറകൾ പ്രവർത്തിക്കും. അമിത വേഗതക്ക് അബൂദാബിയിൽ 300 മുതൽ 3000 ദിർഹം വരെയാണ് പിഴ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







