റിയാദ്: മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശിയായ അനന്തു (24) വിനെ റിയാദിലെ ദിരിയ്യയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അച്ചക്കോട്ടിൽ റെജി – ശാന്തി ദമ്പതികളുടെ മകനാണ്.
ഏഴ് മാസം മുമ്പ് സൗദിയിലെത്തിയ അനന്തു ദിരിയ്യയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്.
മൃതദേഹം നാടുകടത്തുന്നതിനുള്ള തുടർനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അബ്ദു റഹ്മാൻ ചേലേമ്പ്ര എന്നിവരും അനന്തുവിന്റെ ബന്ധു ഷിബുവും നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







