Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 8
    Breaking:
    • സൗദിക്ക് നേരെ ആക്രമണം; ഹൂത്തികൾക്കെതിരെ ഒറ്റക്കെട്ടായി അറബ് രാജ്യങ്ങൾ
    • ഹൂത്തികൾ നടത്തിയത് സൗദിയുടെ പരമാധികാരത്തിൻമേലുള്ള നഗ്നമായ ലംഘനം- വിദേശകാര്യ മന്ത്രാലയം
    • സൗദിയിൽ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തും- വിദേശകാര്യ സഹമന്ത്രി
    • യു.എ.ഇയിൽ നിന്ന് വിമാന സർവ്വീസുകളിൽ തടസ്സം തുടരുന്നു
    • അക്ഷരവെളിച്ചം പകർന്ന അധ്യാപകരെയും സ്‌കൂളിലെ നിശബ്ദ സേവകരെയും ആദരിച്ച് ‘ഹൃദയാദരം’
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    സൗദിക്ക് നേരെ ആക്രമണം; ഹൂത്തികൾക്കെതിരെ ഒറ്റക്കെട്ടായി അറബ് രാജ്യങ്ങൾ

    എലീസ മറിയംBy എലീസ മറിയം08/09/2026 Bahrain Gulf Kuwait Latest Qatar Saudi Arabia Top News UAE War 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയിലെ തെക്കൻ നഗരങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ യമനിലെ ഹൂത്തികൾക്കെതിരെ ഒറ്റക്കെട്ടായി അറബ് രാജ്യങ്ങൾ. വ്യോമാക്രമണത്തെ അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് ഹൂത്തികൾ നടത്തിയതെന്നും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണ് അവരെന്നും ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി പ്രതികരിച്ചു.

    الإمارات تُدين بشدة هجمات جماعة الحوثي على أعيانٍ مدنيةٍ واقتصادية وسفنٍ سعودية

    UAE Strongly Condemns Attacks by Houthi Terrorist Group on Saudi Civilian and Economic Facilities and Vessels pic.twitter.com/w9k2jMzdLP

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — MoFA وزارة الخارجية (@mofauae) September 8, 2026


    സ്ത്രീകളും കുട്ടികളും അടക്കമുള്ള സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ ഈ ആക്രമണം സൗദിയുടെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു

    معالي الأمين العام لمجلس التعاون @jasemalbudaiwi، يدين بأشد العبارات الاعتداءات الحوثية الإرهابية المتعمدة لاستهداف المدنيين والمنشآت في جنوب المملكة العربية السعودية، ويؤكد أنها تجسد نهجا إجراميا متطرفا يهدد أمن المنطقة واستقرارها.

    https://t.co/WpDuSj0ARV#مجلس_التعاون… pic.twitter.com/dmfckXX6hq

    — مجلس التعاون (@GCCSG) September 8, 2026

    ഹൂത്തികളുടെ ആക്രമണം അന്താരാഷ്ട്ര-മാനവിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ സുരക്ഷ തങ്ങളുടെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ കുവൈത്ത്, ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ആഗോള ഊർജ്ജ വിതരണത്തിനും നേരെ ഹൂത്തികൾ ഉയർത്തുന്ന ഭീഷണിയെയും അപലപിച്ചു.

    ഖത്തറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

    ഹൂത്തികളുടെ നടപടി വലിയ പ്രകോപനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. സ്വന്തം മണ്ണും പൗരന്മാരെയും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ പ്രതിരോധ- സൈനിക നടപടികൾക്കും ബഹ്‌റൈൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഹൂത്തികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യു.എൻ രക്ഷാസമിതിയോട് ബഹ്‌റൈൻ ആവശ്യപ്പെടുകയും ചെയ്തു. ഖത്തർ, ലബനാൻ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GCC Saud Arabia
    Latest News
    സൗദിക്ക് നേരെ ആക്രമണം; ഹൂത്തികൾക്കെതിരെ ഒറ്റക്കെട്ടായി അറബ് രാജ്യങ്ങൾ
    08/09/2026
    ഹൂത്തികൾ നടത്തിയത് സൗദിയുടെ പരമാധികാരത്തിൻമേലുള്ള നഗ്നമായ ലംഘനം- വിദേശകാര്യ മന്ത്രാലയം
    08/09/2026
    സൗദിയിൽ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തും- വിദേശകാര്യ സഹമന്ത്രി
    08/09/2026
    യു.എ.ഇയിൽ നിന്ന് വിമാന സർവ്വീസുകളിൽ തടസ്സം തുടരുന്നു
    08/09/2026
    അക്ഷരവെളിച്ചം പകർന്ന അധ്യാപകരെയും സ്‌കൂളിലെ നിശബ്ദ സേവകരെയും ആദരിച്ച് ‘ഹൃദയാദരം’
    08/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version