റിയാദ്- റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന് റിയാദ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഓണാരവം 2k26’ ആഘോഷപരിപാടികള്‍ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഉദ്ഘാടനം ചെയ്തു. താലപ്പൊലി, ചെണ്ടമേളം, കാവടി, പുലിക്കളി, തെയ്യം തുടങ്ങിയ പരമ്പരാഗത കലാ രൂപങ്ങളുടെ അകമ്പടിയോടെ കേരള തനിമ വിളിച്ചോതുന്ന വരവേല്‍പ്പാണ് ഇന്ത്യന്‍ സ്ഥാനപതിക്ക് വേള്‍ഡ് മലയാളി ഫെഡറേഷന് റിയാദ് കൗണ്‍സില്‍ ഒണാരവത്തില് ഒരുക്കിയത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാരുടെ പ്രകടനങ്ങളും ആഘോഷത്തിന്ന് മികവേകി പിന്നണി ഗായകന് ശിഹാബ് ഷാനിന്റെ മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി. ആയിരത്തിലധികമാളുകള്ക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്യാമിന് ബില്‍റു അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആനി ലിബു, ഗ്ലോബല്‍ ബോര്‍ഡ് മെമ്പര്‍ ശിഹാബ് കോട്ടുകാട്, പ്രോഗ്രാം ചെയര്മാന് നൗഷാദ് ആലുവ, മിഡില്‍ ഈസ്റ്റ് റീജ്യന് പ്രസിഡന്റ് കബീര്‍ പട്ടാമ്പി, സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് നിസാര്‍ പള്ളികശേരി, പ്രോഗ്രാം മെയിന്‍ സ്പോണ്‍സര്‍മാരായ ഡോ. ഇദ്രിസ് (അല്‍ ശിഫാ മെഡിക്കല്‍ സര്‍വീസ്), മുസ്തഫ (മാര്‍ക്ക് & സേവ്), ഫിനാന്‍സ് കണ്‍വീനര്‍ ഡൊമിനിക് സാവിയോ, ഷംനാസ് അയ്യൂബ്, അഞ്ജു സുബി, ഇന്ത്യന്‍ എംബസി സ്റ്റിയറിങ് കമ്മറ്റി അംഗമായ സലിം മാഹി,
പ്രോഗ്രാം കണ്‍വീനര്‍ സനീഷ്, ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ജെയിംസ്, ഗ്ലോബല്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ അഞ്ജു അനിയന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റിയാദ് കൗണ്‍സില്‍ സെക്രട്ടറി റിയാസ് വണ്ടൂര്‍ സ്വാഗതവും ട്രഷറര്‍ സനു മാവേലിക്കര നന്ദിയും പറഞ്ഞു. സജിന്‍ നിഷാന്‍, ഷഹദ എന്നിവര്‍ അവതാരകരായിരുന്നു. കൗണ്‍സില്‍ അംഗം ജോസ് ആന്റണി തറയില്‍ മാവേലിയായി വേഷമിട്ടു. റിയാദ് കൗണ്‍സില്‍ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരകളിയും ക്ലാസിക്കല്‍ ഫ്യൂഷന്‍ നൃത്ത നൃത്ത്യങ്ങളും ഏറെ കയ്യടി നേടി.
ഉമറലി അക്ബര്‍, രാഹുല്‍ രവീന്ദ്രന്, അന്‍സാര്‍ വര്‍ക്കല, ബിജു സ്കറിയ, ഷിജു ബഷീര്‍, റിസ്വാന് പട്ടാമ്പി, ഷൈജു പച്ച, സജിം തലശ്ശേരി, അന്‍സാര്‍ കൊടുവള്ളി, ലുബൈബ്, നവാസ് ഒപ്പീസ്, അഷറഫ് അപ്പുക്കുട്ടന്, റിസ് വാന ഫൈസല്‍, സൗമ്യ തോമസ്, മിനുജ മുഹമ്മദ്, സബ്രിന്‍ ഷംനാസ്, അഞ്ജു ആനന്ദ്, സലീന ജെയിംസ്, ബാബു പട്ടാമ്പി, റിജോഷ് കടലുണ്ടി, ഹമാനി റഹ്മാന്, തങ്കച്ചന്, ഷൈനി സ്കറിയ, വരുണ്‍, ദിവ്യ ഭാസ്കര്‍, സജീന സലിം, ജീവ, സന്തോഷ്. സി.കെ അടക്കുള്ള അംഗങ്ങള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, റിയാദ് ടാക്കീസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.







