ദുബൈ- കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്സ്യയാക്കിയ നേതാവാണെന്ന് ദുബൈ കെഎംസിസി സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമലയും ആക്ടിംഗ് ജനറൽ സെക്രട്ടറി അഫ്‌സൽ മെട്ടമ്മലും അനുസ്മരിച്ചു.
തലസ്ഥാന ജില്ലയിൽ മുസ്ലിം ലീഗിനും പോഷക സംഘടനകൾക്കും താങ്ങും തണലുമായി നിന്ന അദ്ദേഹം മുഴുവൻ സമയ പൊതുപ്രവർത്തകനായിരുന്നു.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹത്തിന്റെ വിയോഗം ലീഗിനും യുഡിഎഫിനും തീരാനഷ്ടമാണെന്നും ദുബൈ കെഎംസിസി അനുശോചിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







