Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 1
    Breaking:
    • തലമറച്ചു യാത്ര ചെയ്യണമെന്ന് സദാചാര പോലീസ്, ഉദ്യോഗസ്ഥയെ മെട്രോയില്‍ നിന്ന് പുറത്താക്കി യുവതികള്‍
    • റിയാദില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാര്‍ കവര്‍ന്നു
    • പക്ഷാഘാതം; മണ്ണാര്‍ക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി
    • അമീബിക് മസ്തിഷക ജ്വരം; മലപ്പുറം സ്വദേശി മരിച്ചു
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാര്‍ കവര്‍ന്നു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം01/09/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദിലെ സുലൈയില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാര്‍ കവര്‍ന്നതായി പരാതി. ബത്ഹയില്‍ നിന്ന് ട്രിപ് വിളിച്ചുകൊണ്ടുപോയ സംഘമാണ് മലയാളി ഡ്രൈവറായ ശമീറിനെ ആക്രമിച്ച് കാറുമായി കടന്നുകളഞ്ഞത്. സുലൈയിലെ ഇസ്തംബൂള്‍ സ്ട്രീറ്റിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ശമീറിനെ മര്‍ദ്ദിച്ച് പുറത്തിറക്കി പണവും മൊബൈല്‍ ഫോണും കൈക്കലാക്കിയ സംഘം കാറുമായി കടന്നുകളയുകയായിരുന്നു. ശമീറിന് പരിക്കുണ്ട്. 2058 നമ്പറിലുള്ള കാര്‍ കണ്ടുകിട്ടുന്നവര്‍ 0539009865 നമ്പറില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതേസമയം ഇത്തരം വാഹനമോഷണം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശികളായ ടാക്‌സി ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചാണ് ഈ കൊള്ള സംഘം പ്രവര്‍ത്തിക്കുന്നത്. നേരത്തെ മറ്റൊരു മലയാളിയെ ശുമൈസിയിലേക്കെന്ന് പറഞ്ഞ് ഒരാൾ ട്രിപ്പ് വിളിക്കുകയും പിന്നീട് അവിടെ നിന്ന് ഏതാനും ബംഗാളികള്‍ കാറില്‍ കയറി അല്‍ഖര്‍ജ് റോഡിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അസീസിയ ഭാഗത്ത് വെച്ച് ഡ്രൈവറെ ആക്രമിക്കുകയും പണവും മൊബൈല്‍ ഫോണും കൈക്കലാക്കി കാറുമായി കടന്നുകളയുകയുമായിരുന്നു. ഡ്രൈവര്‍ പിന്നീട് അസീസിയ പോലീസില്‍ പരാതി നല്‍കി. ഇതനുസരിച്ച് കേസ് കോടതിയിലെത്തി.

    ഇവരിലെ ഒരു ബംഗാളിയെ ആറുമാസത്തിന് ശേഷം കാറുമായി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കേസ് കോടതിയിലെത്തിയപ്പോള്‍ പിടിയിലായ ബംഗാളി പറഞ്ഞത് കാറുടമ കാര്‍ നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുവരികയായിരുന്നുവെന്നും ആറു മസമായിട്ടും തിരിച്ചുകൊണ്ടുപോയില്ലെന്നുമാണ്. അതിന് അയാള്‍ രണ്ട് സാക്ഷികളെ കൂടി ഹാജറാക്കി. അവസാനം വിധി ബംഗാളിക്ക് അനുകൂലമാവുകയായിരുന്നു. ട്രിപ് പോകുമ്പോള്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും സംശയമുള്ളവരുടെ കൂടെ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Car Riyadh Robbery
    Latest News
    തലമറച്ചു യാത്ര ചെയ്യണമെന്ന് സദാചാര പോലീസ്, ഉദ്യോഗസ്ഥയെ മെട്രോയില്‍ നിന്ന് പുറത്താക്കി യുവതികള്‍
    01/09/2026
    റിയാദില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാര്‍ കവര്‍ന്നു
    01/09/2026
    പക്ഷാഘാതം; മണ്ണാര്‍ക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി
    01/09/2026
    അമീബിക് മസ്തിഷക ജ്വരം; മലപ്പുറം സ്വദേശി മരിച്ചു
    01/09/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    01/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.