മലപ്പുറം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശിയായ മുഹമ്മദ് ഷഫീഖ് ആണ് മരണപ്പെട്ടത്. തീവ്രമായ പനിയും മറ്റ് രോഗലക്ഷണങ്ങളും കാണിച്ചതിനെ തുടര്‍ന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രയിലും രോഗം കടുത്തുതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് രോഗം ഗുരുതരമായി തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചത്. ചികില്സയിലിരെക്കായണ് ചൊവ്വാഴ്ച്ചയാണ് മരണം. എവിടെ നിന്നാണ് അമീബ ശരിരത്തില്‍ പ്രവേശിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഖബറടക്കം വെട്ടിച്ചിറ ജുമാ മസ്ജിദില്‍ നടക്കും. ഒരിടവേളക്ക് ശേഷം അമീബിക് മസ്തിഷേ ജ്വരം മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







