Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 31
    Breaking:
    • സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും
    • കാന്തപുരത്തിനെതിരെയുള്ള വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ: സ്വന്തം സമുദായ കാര്യത്തിലാണ് അഭിപ്രായം പറഞ്ഞതെന്ന് സമസ്ത
    • നബിയുടെ സേവന മാതൃക പൊതുപ്രവർത്തകർക്ക് വഴികാട്ടിയാകണം: സിംസാറുൽ ഹഖ് ഹുദവി
    • റിയാദ് ടാക്കീസ് ‘പൊന്നോണം 2026’ ആഘോഷിച്ചു
    • ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി ഹായിൽ യൂണിറ്റ് ഓണാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    നബിയുടെ സേവന മാതൃക പൊതുപ്രവർത്തകർക്ക് വഴികാട്ടിയാകണം: സിംസാറുൽ ഹഖ് ഹുദവി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ31/08/2026 Community Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ മഹത്തായ ജീവിതവും സുന്നത്തും ഓരോ വിശ്വാസിയുടെയും ജീവിതത്തിന് വഴികാട്ടിയാകണമെന്ന് സിംസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി അബുഹൈൽ കെ.എം.സി.സി സംഘടിപ്പിച്ച ‘മദ്ഹേ മദീന റബീഹ് കോൺഫറൻസിൽ’ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    നബിയുടെ ജീവിതം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും സത്യസന്ധതയുടെയും ഉത്തമ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതം മുതൽ കുടുംബം, സമൂഹം, അയൽബന്ധങ്ങൾ, സഹജീവികളോടുള്ള ഇടപെടലുകൾ തുടങ്ങി എല്ലാ മേഖലകളിലും പ്രവാചകൻ മാതൃക കാണിച്ചുതന്നു. നബിയെ സ്നേഹിക്കുന്നതോടൊപ്പം അവിടുത്തെ ചര്യയും സ്വഭാവവും ജീവിതത്തിൽ പകർത്താൻ ഓരോരുത്തരും പരിശ്രമിക്കണം. നബിദിനാഘോഷങ്ങൾ പ്രവാചകചര്യ ജീവിതത്തിൽ പകർത്താനുള്ള പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുപ്രവർത്തകർ നബിയുടെ സേവന മാതൃക ഉൾക്കൊണ്ട് സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും, ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കാനും സത്യസന്ധതയും വിനയവും ഉയർത്തിപ്പിടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

    ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ആക്ടിംഗ് സെക്രട്ടറി അഷ്റഫ് ബായാർ സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിംഗ് സെക്രട്ടറി അഫ്സൽ മെത്തമ്മൽ ഉദ്ഘാടനം ചെയ്തു.

    ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ സിംസാറുൽ ഹഖ് ഹുദവിയെ ഷാൾ അണിയിച്ച് ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഡോ. അബൂബക്കർ കുറ്റിക്കോൽ സമ്മാനിച്ചു.

    ദുബൈ കെ.എം.സി.സി ഭാരവാഹികളായ കെ.പി.എ. സലാം, റയീസ് തലശ്ശേരി, അഹമ്മദ് ബിച്ചി കോഴിക്കോട്, ഹനീഫ് ചെർക്കള, അഷ്റഫ് കൊടുങ്ങല്ലൂർ, ഹസൻ ചാലിൽ, വ്യവസായ പ്രമുഖരായ സ്പിക് അബ്ദുല്ല, സലാം ഹാജി വെൽഫിറ്റ്, റഷീദ് ബായാർ, ജില്ലാ ഭാരവാഹികൾ, മണ്ഡലം നേതാക്കൾ, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Simsarul Haq
    Latest News
    സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും
    31/08/2026
    കാന്തപുരത്തിനെതിരെയുള്ള വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ: സ്വന്തം സമുദായ കാര്യത്തിലാണ് അഭിപ്രായം പറഞ്ഞതെന്ന് സമസ്ത
    31/08/2026
    നബിയുടെ സേവന മാതൃക പൊതുപ്രവർത്തകർക്ക് വഴികാട്ടിയാകണം: സിംസാറുൽ ഹഖ് ഹുദവി
    31/08/2026
    റിയാദ് ടാക്കീസ് ‘പൊന്നോണം 2026’ ആഘോഷിച്ചു
    31/08/2026
    ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി ഹായിൽ യൂണിറ്റ് ഓണാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു
    31/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.