കാലിഫോർണിയ- അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടു മലയാളി വനിതകളെ സുഹൃത്ത് കൊലപ്പെടുത്തി. തൃശൂർ സ്വദേശിനി അഞ്ജന, ചിങ്ങവനം സ്വദേശിയായ മറ്റൊരു യുവതിയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അനില അറസ്റ്റിലായി.
മൂന്നു പേരുടെയും കുടുംബം ഫ്ലാറ്റിൽ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ചിങ്ങവനത്തുള്ള യുവതിയെ ഫ്ലാറ്റിനകത്ത് വെച്ചാണ് കൊലപ്പെടുത്തിയത്. അഞ്ജനയെ വീടിന്റെ താഴേക്ക് വിളിച്ചും കൊലപ്പെടുത്തി. അഞ്ജനയുടെ ഭർത്താവ് വിജീഷ് ഈ സമയത്ത് ജോലിക്ക് പോയതായിരുന്നു. കൊലയുടെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







