മലപ്പുറം: ഷവർമയ്ക്കൊപ്പമുള്ള മുളകിന് നീളം കുറഞ്ഞതിന്റെ പേരില്‍ ഹോട്ടൽ ഉടമയ്ക്ക് മർദനം. മലപ്പുറം പുത്തനതാണിയിലാണ് സംഭവം. ഹോട്ടൽ ഉടമ ഉൾപ്പെടെ നാലുപേര്‍ക്ക് മര്‍ദനമേറ്റതായി പരാതി.
ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബിൽ, അജ്മൽ എന്നിവർക്ക് പരുക്ക്. സത്താർ, മുജീബ്, ജനാർദ്ദനൻ, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group