ഏദന്‍ – യെമന്‍ സായുധ സേന നടത്തിയ കൃത്യമായ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് ഹൂത്തി മിലീഷ്യ അംഗങ്ങള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ദാലിഅ് പ്രവിശ്യയിലെ ദംത് നഗരത്തിന്റെ തെക്കന്‍ പ്രവേശന കവാടത്തിലുള്ള അല്‍ഫിര്‍ദൗസ് കെട്ടിടത്തില്‍ യോഗം ചേര്‍ന്ന മിലീഷ്യ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. കെട്ടിടത്തിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന ആയുധ ഡിപ്പോ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായും ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് തീപിടുത്തമുണ്ടായതായും സൈനിക വൃത്തങ്ങള്‍ യെമന്‍ സായുധ സേനാ മീഡിയ സെന്ററിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







