Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 23
    Breaking:
    • മുൻ ഇന്ത്യൻ സ്ഥാനപതി വോട്ടർ പട്ടിക(SIR) യ്ക്ക് പുറത്ത്; തനിക്ക് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ കാര്യമന്തെന്ന് നവ്ദീപ് സൂരി
    • ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല
    • മാനസികാസ്വസ്ഥ്യമുള്ള അമ്മ 11 വയസ്സുകാരനായ മകനെ കുത്തിക്കൊന്നു
    • ഒമാനില്‍ 60 കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ നിർത്തിവെച്ചു
    • പ്രവാസി പെൻഷൻ: കെ.എം.സി.സി ആവശ്യം പരിഗണിച്ച് തുക അനുവദിച്ചതിൽ സന്തോഷമെന്ന് സൗദി കെ.എം.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മുൻ ഇന്ത്യൻ സ്ഥാനപതി വോട്ടർ പട്ടിക(SIR) യ്ക്ക് പുറത്ത്; തനിക്ക് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ കാര്യമന്തെന്ന് നവ്ദീപ് സൂരി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും ഓസ്‌ട്രേലിയയിലെ മുൻ ഹൈക്കമ്മീഷണറുമായ നവ്ദീപ് സൂരി വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (SIR) പിന്നാലെ പുറത്തായി. നിരവധി വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടും, പൗരത്വം തെളിയിക്കാൻ വ്യക്തതയില്ലാത്ത രേഖകൾ ആവശ്യപ്പെട്ടതിലെ അമർഷം അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ചു.

    പഞ്ചാബിൽ നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടാണ് മുൻ നയതന്ത്രജ്ഞൻ രംഗത്തെത്തിയത്. വോട്ടർ ഐഡിയും ആധാർ കാർഡും ബി.എ.ഒയ്ക്ക് സമർപ്പിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയതാണെന്നും, എന്നാൽ 2003-ലെ എസ്.ഐ.ആർ രേഖകളുമായി വിവരങ്ങൾ ഒത്തുപോകുന്നില്ലെന്ന് ഒരു വോളണ്ടിയർ വഴി അറിയുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർന്ന് ബി.എ.ഒയെ ബന്ധപ്പെട്ടപ്പോൾ നേരിട്ടെത്തി നോട്ടീസ് കൈപ്പറ്റാനും പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകൾ ഹാജരാക്കാനുമാണ് നിർദേശിച്ചത്. 2003-ൽ താൻ രാജ്യത്ത് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കിയതോടെ തെളിവായി പാസ്‌പോർട്ട് ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

    വോട്ടർ ഐഡിയും ആധാറും കൂടാതെ മറ്റ് ഔദ്യോഗിക രേഖകൾ കൈവശമുള്ളതുകൊണ്ട് തനിക്ക് ഇത് നേരിടാൻ സാധിച്ചു. എന്നാൽ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു വ്യക്തിക്ക് പൗരത്വം തെളിയിക്കാൻ ഇത്രയേറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെങ്കിൽ, സാധാരണക്കാരനായ ഒരു പൗരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ലളിതമായ ജീവിതസാഹചര്യം ഉറപ്പുനൽകുന്ന ‘ഈസ് ഓഫ് ലിവിങ്’ എന്ന ആശയത്തെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

    .@ECISVEEP
    I happen to have documents other than voter ID and Aadhaar card. But can’t help asking:
    If I have trouble establishing my citizenship after representing India in three countries, what’s the fate of the common citizen?
    Ease of Living, I presume!

    — Navdeep Suri (@navdeepsuri) August 23, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Navadeep suri SIR Voter list
    Latest News
    മുൻ ഇന്ത്യൻ സ്ഥാനപതി വോട്ടർ പട്ടിക(SIR) യ്ക്ക് പുറത്ത്; തനിക്ക് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ കാര്യമന്തെന്ന് നവ്ദീപ് സൂരി
    23/08/2026
    ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല
    23/08/2026
    മാനസികാസ്വസ്ഥ്യമുള്ള അമ്മ 11 വയസ്സുകാരനായ മകനെ കുത്തിക്കൊന്നു
    23/08/2026
    ഒമാനില്‍ 60 കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ നിർത്തിവെച്ചു
    23/08/2026
    പ്രവാസി പെൻഷൻ: കെ.എം.സി.സി ആവശ്യം പരിഗണിച്ച് തുക അനുവദിച്ചതിൽ സന്തോഷമെന്ന് സൗദി കെ.എം.സി.സി
    23/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.