ജിദ്ദ – ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ കോഫി ഷോപ്പില്‍ നിന്നുള്ള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വീഡിയോ വൈറലാകുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റും അകമ്പടികളൊന്നുമില്ലാതെ സാധാരണക്കാരെ പോലെ ആള്‍ക്കൂട്ടത്തിനു നടുവില്‍ കോഫി ഷോപ്പിനു മുന്നില്‍ ഫുട്പാത്തില്‍ സ്ഥാപിച്ച കസേരയില്‍ ഇരുന്ന് ഖത്തര്‍ അമീര്‍ കാപ്പി കുടിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.
മൊറോക്കൊ ദേശീയ ഫുട്ബോള്‍ ടീം മുന്‍ കോച്ച് വലീദ് അല്റക്റാകിയും ഖത്തര്‍ അമീറും ചെറിയ വട്ടമേശക്ക് അഭിമുഖമായി ഇരുന്ന് സംസാരിക്കുകയും ഇരുവര്‍ക്കും കോഫി ഷോപ്പ് ജീവനക്കാരന് കാപ്പി വിതരണം ചെയ്യുന്നതും വീഡിയോയിലുണ്ട്. കോഫി ഷോപ്പിലെ ജീവനക്കാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







