റിയാദ്: ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്നതിനിടെ തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. ചേലക്കര,തോഴുപാടം സ്വദേശി കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് മരിച്ചത്. ജുമുഅ നമസ്കാരത്തിനായി റൂമിൽ നിന്നും പുറപ്പെടുന്നതിനുള്ള ഒരുക്കത്തിനിടയിൽ താമസ സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ആംബുലൻസെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിലേ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്നുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകനാണ്. ഭാര്യ- ആരിഫ. മക്കൾ- അദ്നാൻ ,അഫ്നാൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ ,റിയാസ് ചിങ്ങത്ത് ,ഷൗകത്ത് പുൽപറ്റ,ലത്തീഫ് ഫറൂഖ്,അബ്ദുൽ സത്താർ എന്നിവർ രംഗത്തുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







