ദുബായ് – യു.എ.ഇയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. യു.എ.ഇ ലക്ഷ്യമിട്ട് ഇറാനില്‍ നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകളില്‍ ഒന്ന് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്ക് പുറത്ത് പതിച്ചു. രണ്ടാമത്തേത് സമുദ്രാതിര്‍ത്തിക്കുള്ളിലും പതിച്ചു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, ദേശീയ താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി ഏതു തരത്തിലുള്ള ഭീഷണിയെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനം മിസൈല്‍ ഭീഷണിയെ നേരിട്ടതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചു. ഏത് ഭീഷണിയോടും പ്രതികരിക്കാനും സമൂഹത്തിന്റെ സുരക്ഷ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ സുസജ്ജത മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







