റിയാദ്: ഹൃദയാഘാത്തെ തുടര്‍ന്ന് റിയാദ് സുലൈമാന്‍ ഹബീബ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ കുറ്റിയില്‍ സ്വദേശി അയ്യാട്ട് വീട്ടില്‍ ഷാജഹാന്‍(40) നിര്യാതനായി. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് താമസ സ്ഥലത്ത് വെച്ച് സ്‌പോണ്‍സര്‍ ഷാജഹാനെ അത്യാസന്ന നിലയില്‍ കാണുയും ഉടന്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തത്. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ഇന്നലെ രാത്രി മരണപെടുകയായിരുന്നു.
പരേതനായ ഹബീബിന്റെയും സുഹ്‌റയുടെയും മകനാണ്. ഭാര്യ റിന്‍ഷ. ഫാത്തിമ നദ ഏക മകളാണ്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജുനൈദ് ഓമച്ചപുഴ, ഷംസു വടപുരം, ജാഫര്‍ എമാടന്‍, ബന്ധുവായ സലാഹുദ്ദീന്‍ എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







