Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 18
    Breaking:
    • വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക്; വിഴിഞ്ഞം ഗേറ്റ് വേ തുറന്നു
    • രണ്ട് മലപ്പുറം സ്വദേശികള്‍ റിയാദില്‍ നിര്യാതനായി
    • അമേരിക്കന്‍ സൈനിക താവളം പിടിച്ചെടുക്കുന്നത് സംഘര്‍ഷത്തിന്റെ ഫലം നിര്‍ണ്ണയിക്കുമെന്ന് മുന്‍ ഇറാന്‍ വിദേശ മന്ത്രി
    • ശക്തമായ സുരക്ഷാ പരിശോധനയുമായി കുവൈത്ത്: 74 നിയമലംഘകർ അറസ്റ്റിൽ; അഞ്ച് സ്ഥാപനങ്ങൾ അടപ്പിച്ചു
    • ഇറാനുമായുള്ള ധാരണാപത്രം നീട്ടില്ല: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    അമേരിക്കന്‍ സൈനിക താവളം പിടിച്ചെടുക്കുന്നത് സംഘര്‍ഷത്തിന്റെ ഫലം നിര്‍ണ്ണയിക്കുമെന്ന് മുന്‍ ഇറാന്‍ വിദേശ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2026 Iran Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാന്‍ – മേഖലയിലെ ഒരു അമേരിക്കന്‍ സൈനിക താവളം പിടിച്ചെടുക്കുന്നത് അമേരിക്കയുമായുള്ള സംഘര്‍ഷത്തിന്റെ ഫലം നിര്‍ണ്ണയിക്കുമെന്ന് മുന്‍ ഇറാന്‍ വിദേശ മന്ത്രിയും തെഹ്‌റാനെ പ്രതിനിധീകരിക്കുന്ന നിലവിലെ പാര്‍ലമെന്റ് അംഗവുമായ മനോശഹര്‍ മുത്തഖി വാദിച്ചു. നമ്മള്‍ അമേരിക്കന്‍ താവളങ്ങളില്‍ ഒന്ന് മാത്രം പിടിച്ചെടുക്കുകയാണെങ്കില്‍, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ സൈന്യത്തിനെതിരായ യുദ്ധത്തിന്റെ വിധി നമ്മള്‍ അന്തിമമാക്കുകയും അവസാനിപ്പിക്കുകയും ചെയ്യും – സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ മുത്തഖി പറഞ്ഞു. 2026 ഫെബ്രുവരി അവസാനത്തില്‍ യു.എസ്-ഇസ്രായില്‍ സംയുക്ത ആക്രമണങ്ങളോടെ ആരംഭിച്ച യു.എസ്-ഇറാന്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ട പോഡിയം പരിപാടിയില്‍ പങ്കെടുത്ത് മുത്തഖി നടത്തിയ പ്രസ്താവന എസ്.എന്‍.എന്‍ പോലുള്ള ഇറാന്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.
    2005 മുതല്‍ 2010 വരെ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദിന്റെ കീഴില്‍ ഇറാന്‍ വിദേശ മന്ത്രിയായി മുത്തഖി സേവനമനുഷ്ഠിച്ചു. പാര്‍ലമെന്റില്‍ കര്‍ക്കശ ശബ്ദമായും സര്‍ക്കാര്‍ മാധ്യമങ്ങളില്‍ സ്ഥിരം കമന്റേറ്ററായും പ്രവര്‍ത്തിക്കുന്ന അദ്ദേഹം സമാനമായ ആശയങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. 2026 ജൂണില്‍ ഇറാന്‍ ചാനല്‍ 1-ല്‍ പ്രത്യക്ഷപ്പെട്ട്, ഇറാന് ശക്തമായ കരയുദ്ധം നടത്താമെന്ന് മുത്തഖി വാദിച്ചു. മേഖലയിലെ യു.എസ് താവളങ്ങള്‍ ഇതിനകം തന്നെ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 100 അമേരിക്കന്‍ സൈനികരെ ബന്ദികളാക്കാനും അവരെ ഇറാനിലേക്ക് മാറ്റാനും അമേരിക്കന്‍ താവളങ്ങളില്‍ ഒരെണ്ണം പിടിച്ചെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
    ജൂലൈയില്‍ ഇരിന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍, ഇറാഖ്, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങള്‍ പ്രാദേശിക പിന്തുണയോടെ പിടിച്ചെടുക്കാമെന്നും ഏകദേശം 200 യു.എസ് ബന്ദികളെ പിടികൂടാമെന്നും അതുവഴി അമേരിക്കയെ പൂര്‍ണ്ണമായും നിരായുധരാക്കാമെന്നും അമേരിക്കയുടെ യുദ്ധം നിര്‍ത്തിക്കാമെന്നും മുത്തഖി നിര്‍ദ്ദേശിച്ചു.
    ജോര്‍ദാനെയും ആറ് ഗള്‍ഫ് രാജ്യങ്ങളെയും ശത്രു രാജ്യങ്ങളായി പ്രഖ്യാപിക്കണമെന്നും അവരുടെ മുഴുവന്‍ പ്രദേശങ്ങളെയും നിയമാനുസൃത ആക്രമണ ലക്ഷ്യങ്ങളാക്കണമെന്നും ആവശ്യപ്പെട്ട മുത്തഖി, അമേരിക്കക്കും ഇസ്രായിലിനും ഡ്രോണുകള്‍ വിതരണം ചെയ്യുന്നതിനെതിരെ ഉക്രെയ്‌നിന് മുന്നറിയിപ്പ് നല്‍കി.
    ഈ നിര്‍ദ്ദേശങ്ങള്‍ ഇറാന്റെ 1979 ലെ ബന്ദി പ്രതിസന്ധി തന്ത്രത്തിന്റെ ഘടകങ്ങളെ പ്രതിധ്വനിപ്പിക്കുന്നു. ഇറാനെതിരായ യു.എസ് വ്യോമാക്രമണങ്ങള്‍, ഖാര്‍ഗ് ദ്വീപ് പോലുള്ള സ്ഥലങ്ങള്‍ക്കെതിരായ ഭീഷണികള്‍, സുപ്രീം നേതാവ് അലി ഖാംനഇയുടെ മരണം എന്നിവക്കുള്ള പ്രതികരണമായാണ് മുത്തഖി ഈ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയത്. അലി ഖാംനഇയെ കൊലപ്പെടുത്തിയത് യു.എസും ഇസ്രായിലും ചേര്‍ന്നാണെന്ന് ഇറാന്‍ ആരോപിക്കുന്നു.
    യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള 2026 ജൂണിലെ യു.എസ്-ഇറാന്‍ ധാരണാപത്രം പ്രകാരമുള്ള 60 ദിവസത്തെ കാലയളവ് സ്ഥിരമായ ഒരു കരാറിലെത്താതെ ഇന്നലെ അവസാനിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, ഇറാഖ്, ഖത്തര്‍, മറ്റിടങ്ങള്‍ എന്നിവയുള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ യു.എസ് സേന വ്യോമതാവളങ്ങളുടെയും സൗകര്യങ്ങളുടെയും ശൃംഖല നിലനിര്‍ത്തുന്നു. സംഘര്‍ഷത്തിനിടെ ഈ കേന്ദ്രങ്ങള്‍ക്കെതിരെ ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AMERICA -IRAN Iran iran - israel war thehran
    Latest News
    വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക്; വിഴിഞ്ഞം ഗേറ്റ് വേ തുറന്നു
    18/08/2026
    രണ്ട് മലപ്പുറം സ്വദേശികള്‍ റിയാദില്‍ നിര്യാതനായി
    18/08/2026
    അമേരിക്കന്‍ സൈനിക താവളം പിടിച്ചെടുക്കുന്നത് സംഘര്‍ഷത്തിന്റെ ഫലം നിര്‍ണ്ണയിക്കുമെന്ന് മുന്‍ ഇറാന്‍ വിദേശ മന്ത്രി
    18/08/2026
    ശക്തമായ സുരക്ഷാ പരിശോധനയുമായി കുവൈത്ത്: 74 നിയമലംഘകർ അറസ്റ്റിൽ; അഞ്ച് സ്ഥാപനങ്ങൾ അടപ്പിച്ചു
    18/08/2026
    ഇറാനുമായുള്ള ധാരണാപത്രം നീട്ടില്ല: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
    18/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version