കോഴിക്കോട്: യു.എ.ഇയിലെ റാസൽഖൈമ സ്വദേശിനിയായ അറബ് വനിതയെ കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ഹോട്ടലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. റാസൽഖൈമ സ്വദേശിനി സൈനബ് അലിയാണ് മരിച്ചത്. കുടുംബസമേതം കേരളത്തിൽ വിനോദയാത്രക്ക് എത്തിയതായിരുന്നു ഇവർ.
ഹോട്ടൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം വ്യക്തമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. എംബസി അധികൃതരെ വിവരം അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







