റിയാദ്- യുവതിയെ ബലാത്സംഗം ചെയ്ത സൗദി പൗരന് ജിസാനില്‍ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആംഫെറ്റാമിന്‍ മയക്ക് മരുന്നിന് അടിമയായ ഇദ്ദേഹം യുവതിയെ തന്റെ കാറില്‍ കയറ്റി വിദൂരസ്ഥലത്തേക്ക് കൊണ്ടുപോവുകയും ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു.
ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച് വിലക്കപ്പെട്ട ഹീന പ്രവൃത്തി ചെയതതിനാണ് വധശിക്ഷ നല്‍കിയത്. അപ്പീല്‍ കോടതിയും സുപ്രിം കോടതിയും വധശിക്ഷ ശരിവെച്ചു. തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group