ജിദ്ദ: ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും ഏറ്റുവാങ്ങി അൽ വഫ ഹൈപ്പർ ബഗ്ദാദിയ 200-ാം ദിനാഘോഷങ്ങൾക്ക് വമ്പിച്ച ഓഫറുകളോടെ തുടക്കമിടുന്നു. ഓഗസ്റ്റ് 05 മുതൽ 08 വരെ നടക്കുന്ന നാല് ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ തന്നെ ഏറ്റവും വലിയ വിലക്കുറവുകളും അതിശയകരമായ ഓഫറുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
‘200 ഡെയ്‌സ് സെലിബ്രേഷൻ’ (200 Days Celebration) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പ്രത്യേക പ്രമോഷൻ കുടുംബങ്ങൾക്കും ഷോപ്പിംഗ് പ്രേമികൾക്കും വേറിട്ട അനുഭവമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
പഴം, പച്ചക്കറികൾ, മാംസം, മത്സ്യം, ഗ്രോസറി, ഫ്രോസൺ ഫുഡ്‌സ്, ഡയറി-ബേക്കറി വിഭവങ്ങൾ, ഗൃഹോപകരണങ്ങൾ, കിച്ചൻവെയർ, ഇലക്ട്രോണിക്‌സ്, ഫാഷൻ ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ, കുട്ടികളുടെ വിനോദോപാധികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളാണ് പ്രമോഷൻ വിലയിൽ ലഭ്യമാക്കിയിട്ടുള്ളത്.


ഹൈപ്പർമാർക്കറ്റ് മേഖലയിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ വഫ ഹൈപ്പർ അധികൃതർ പറഞ്ഞു. കുടുംബങ്ങളുമായി എത്തുന്ന ഉപഭോക്താക്കൾക്കായി സർപ്രൈസ് ആക്ടിവിറ്റികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 08 വരെ നീണ്ടുനിൽക്കുന്ന ഈ ഓഫർ മാമാങ്കം പരമാവധി പ്രയോജനപ്പെടുത്താൻ മുഴുവൻ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.






