റിയാദ്: റിയാദില്‍ നിന്ന് 225കിലോമീറ്റര്‍ അകലെ ദമാം റോഡിലെ ശുഅബയില്‍ കൊല്ലം സ്വദേശി നിര്യാതനായി. ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്ന കൊല്ലം നിലമേല്‍ വാഴോട് സ്വദേശി അബ്ദുല്‍ ഫൈസി (49)യാണ് ഹൃദയാഘാതം മൂലം നിര്യാതനായത്. പിതാവ് ഇബ്രാഹിംകുഞ്ഞു, മാതാവ് ലത്തീഫാ ബീവി, ഭാര്യ സലീന ബീവി, മക്കള്‍: സുമയ്യ, നൗഫിയ. സഹോദരങ്ങളായ റിയാസ്, നിസാം, നിഷാദ് എന്നിവര്‍ ഇദ്ദേഹത്തോടൊപ്പമാണ് ജോലി ചെയ്തു വരുന്നത്. ഒ.ഐ.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ കല്ലറയുടെ നേതൃത്വത്തിൽ അനന്തര നടപടികൾ പൂർത്തിയാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






