ദുബായ് – യു.എ.ഇ ഇന്ധന വില കമ്മിറ്റി ഓഗസ്റ്റ് മാസത്തേക്കുള്ള പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.60 ദിര്‍ഹം ആണ് വില. സൂപ്പര്‍ 98 പെട്രോളിന് ജൂലൈയില്‍ ലിറ്ററിന് 3.40 ദിര്‍ഹമായിരുന്നു വില.
സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.49 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 3.29 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് പെട്രോള്‍ വില 3.21 ദിര്‍ഹത്തില്‍ നിന്ന് 3.41 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്.
ഡീസല്‍ വില 3.60 ദിര്‍ഹത്തില്‍ നിന്ന് 3.80 ദിര്‍ഹമായും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ വിലകള്‍ 2026 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോള ഊര്‍ജ വിപണികളിലെ നിലവിലുള്ള പ്രവണതകള്‍ക്ക് അനുസൃതമായി, യു.എ.ഇ ഇന്ധന വില കമ്മിറ്റി ഓരോ മാസവും അവസാനം ഇന്ധന ചില്ലറ വില്‍പ്പന വിലകള്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു.





