ജിദ്ദ: അനസ് ബിൻ മാലിക് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോഡിനേഷൻ കമ്മിറ്റി (JDCC) വാദി-മരീഖിലെ അൽഖിമ്മ ഇസ്തിറാഹയിൽ സംഘടിപ്പിച്ച ‘മഹബ്ബ 2.0’ ഫാമിലി മീറ്റ് ശ്രദ്ധേയമായി. പരിപാടികളുടെ വൈവിധ്യം കൊണ്ടും പ്രവർത്തകരുടെ വൻ പങ്കാളിത്തം കൊണ്ടും വേറിട്ടുനിന്ന സംഗമം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് പുലരുവോളം നീണ്ടുനിന്നു.
ഖുർആൻ പാരായണം, തജ്‌വീദ്, ഇസ്‌ലാമിക ഗാനാലാപനം, നിമിഷപ്രസംഗം തുടങ്ങിയ സർഗ്ഗാത്മക ഇനങ്ങളും ക്രിക്കറ്റ്, ഫുട്ബാൾ, കബഡി, സോളോ റണ്ണിങ്, റിലേ തുടങ്ങിയ കായിക മത്സരങ്ങളും പരിപാടിക്ക് മിഴിവേകി.
ഗ്രീൻ, റെഡ്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് ടീമുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. ജെ.ഡി.സി.സി അംഗങ്ങളും അനുഭാവികളും അഭ്യുദയകാംക്ഷികളും തമ്മിൽ നടന്ന സൗഹൃദ മത്സരങ്ങൾ വാശിയേറിയ പോരാട്ടത്തിന് വഴിവെച്ചു.
മത്സരങ്ങളിൽ 25 പോയിന്റുകൾ നേടി റെഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി (മാനേജർ: ഡോ. റിയാസ് മാഹി, ക്യാപ്റ്റൻ: റമീസ് ശ്രീകണ്ഠാപുരം). ക്രിക്കറ്റ്, സോളോ റണ്ണിങ്, റിലേ എന്നിവയിൽ ഒന്നാം സ്ഥാനവും കബഡി, നിമിഷപ്രസംഗം എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് ടീം റെഡ് ചാമ്പ്യന്മാരായത്.
20 പോയിന്റോടെ ടീം ബ്ലൂ രണ്ടാം സ്ഥാനവും (മാനേജർ: അബ്‌ദുൽ ഗഫൂർ, ക്യാപ്റ്റൻ: റഷീദലി എലത്തൂർ), 19 പോയിന്റോടെ ടീം വൈറ്റ് മൂന്നാം സ്ഥാനവും (മാനേജർ: ഷാനിദ് നന്തി, ക്യാപ്റ്റൻ: അബ്‌ദുർറഹീം എടക്കര) നേടി. 12 പോയിന്റുകൾ നേടിയ ഗ്രീൻ ടീം (മാനേജർ: നൗഫൽ പീടിയേക്കൽ, ക്യാപ്റ്റൻ: അബ്ദുൽ ഹഖ് മട്ടന്നൂർ) നാലാം സ്ഥാനം സ്വന്തമാക്കി. സംഗമത്തോടനുബന്ധിച്ച് ജെ.ഡി.സി.സി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
അനസ് ബിൻ മാലിക് സെന്റർ പ്രബോധകൻ അബ്ദുർറഊഫ് അൽഹികമി സംഗമത്തിൽ ഉൽബോധന പ്രസംഗം നടത്തി. വിജയികൾക്കുള്ള സമ്മാനദാനം ജെ.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, അനസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് സുല്ലമി എന്നിവർ നിർവ്വഹിച്ചു. ജിദ്ദ ജാലിയാത് മലയാള വിഭാഗം മേധാവി ഉമർകോയ മദീനി, വിസ്ഡം സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഐക്കരപ്പടി തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.
അമീൻ മദീനി, ഹാഫിള് മിനൻ സിദ്ധീഖ്, ഹാഫിള് ജാസിം മുഹമ്മദ് എന്നിവർ കലാ-സാഹിത്യ മത്സരങ്ങളിലും റാഫി വഴിക്കടവ്, എഞ്ചിനീയർ അഹ്സാൻ, അബ്ദുൽ ഗനി ചെമ്മനാട്, ഇഖ്ബാൽ തൃക്കരിപ്പൂർ, നിയാസ് വാഴക്കാട്, ഹാരിസ് തറയിൽ എന്നിവർ കായിക മത്സരങ്ങളിലും വിധികർത്താക്കളായിരുന്നു.
ജെ.ഡി.സി.സി ഭാരവാഹികളായ റൗനഖ് ഓടക്കൽ, അബ്ദുറഷീദ് ചേരൂർ, നബീൽ പാലപ്പറ്റ, സൽമാനുൽ ഫാരിസ് ബാലുശ്ശേരി, റഫീഖ് ഇരിവേറ്റി എന്നിവരും അബ്ദുൽ ജബ്ബാർ തിരൂരങ്ങാടി, റാഫി മുഴപ്പിലങ്ങാട്, ബദറുദ്ധീൻ കമ്പിൽ, റിയാസ് തുവ്വൂർ, റിയാസ് എടത്തനാട്ടുകര, അബ്ബാസ് പുൽപ്പറ്റ തുടങ്ങിയ വളണ്ടിയർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.





