Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 30
    Breaking:
    • കുവൈത്തിൽ ഇറാൻ ആക്രമണം: പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു
    • ബ്രസീൽ ഫുട്ബോൾ ടീം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ, ലാറ്റിനമേരിക്കൻ ടീമുമായി സൗഹൃദമത്സരം
    • സൗദിയിലെ ആദ്യത്തെ പെട്രോളിയം എന്‍ജിനീയര്‍ ഡോ. ബകര്‍ ബിന്‍ ബകര്‍ അന്തരിച്ചു
    • സൗദിയില്‍ പ്രവാസികളുടെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താന്‍ സൗകര്യം
    • തോൽവിയുടെ കാരണങ്ങൾ തുറന്നുസമ്മതിച്ച് എ.എൻ. ഷംസീർ; വെള്ളാപ്പള്ളിയെ പ്രതിരോധിച്ചതിൽ ഊക്ക് കുറഞ്ഞു, സ്ഥാനാർത്ഥി നിർണയം പാളി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിലെ ആദ്യത്തെ പെട്രോളിയം എന്‍ജിനീയര്‍ ഡോ. ബകര്‍ ബിന്‍ ബകര്‍ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/07/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയിലെ ആദ്യത്തെ സൗദി പെട്രോളിയം എന്‍ജിനീയറും കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സ് പ്രഥമ ഡയറക്ടറുമായ ഡോ. ബകര്‍ അബ്ദുല്ല ബിന്‍ ബകര്‍ അന്തരിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നെടുംതൂണുകളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഡോ. ബകര്‍ ബിന്‍ ബകര്‍ ശാസ്ത്ര, അക്കാദമിക്, ഭരണ, നയതന്ത്ര മേഖലകളില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച ധന്യമായ ജീവിതത്തിനൊടുവിലാണ് വിടവാങ്ങുന്നത്. 1963 ല്‍ ടെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് പെട്രോളിയം എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ഡോ. ബകര്‍ ബിന്‍ ബകര്‍ അതേ വര്‍ഷം തന്നെ തന്നെ സൗദി അറാംകോയില്‍ ജോലിയില്‍ പ്രവേശിച്ചു. 1967 ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡിലും സതേണ്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലും സ്റ്റാറ്റിസ്റ്റിക്‌സും മാനേജ്‌മെന്റും പഠിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1942 ല്‍ തായിഫില്‍ ജനിച്ച ഡോ. ബകര്‍ സെക്കന്‍ഡറി തലം വരെ തായിഫ് സ്‌കൂളുകളിലാണ് പഠിച്ചത്. സെക്കന്‍ഡറി പൂര്‍ത്തിയാക്കിയ ശേഷം പെട്രോളിയം എന്‍ജിനീയറിംഗില്‍ യൂണിവേഴ്‌സിറ്റി പഠനം തുടരാന്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലേക്ക് അയച്ചു. 1965 ല്‍ ഡോ. ബകര്‍ ബിന്‍ ബകര്‍ കോളേജ് ഓഫ് പെട്രോളിയം ആന്റ് മിനറല്‍സിന്റെ സ്ഥാപനത്തിന് സഹായിക്കുകയും അതിന്റെ വിദ്യാഭ്യാസപരവും ഭരണപരവുമായ പദ്ധതി വികസിപ്പിക്കുകയും ചെയ്തു.

    1970 ല്‍ കോളേജിന്റെ ഡീനായി നിയമിതനായി. 1975 ല്‍ അദ്ദേഹം കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സിന്റെ ആദ്യ ഡയറക്ടറായി. 1995 വരെ അദ്ദേഹം ഈ പദവി വഹിച്ചു. ഈ കാലയളവില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും സര്‍വകലാശാലയുടെ സ്ഥാനം ശക്തിപ്പെട്ടു. അക്കാദമിക്, ഭരണപരമായ ജീവിതം പൂര്‍ത്തിയാക്കിയതിനുശേഷം ഡോ. ബകര്‍ നയതന്ത്ര മേഖലയില്‍ രാജ്യത്തെ സേവിക്കുന്നത് തുടര്‍ന്നു. 1995 ല്‍ തുനീഷ്യയിലേക്കുള്ള സൗദി അംബാസഡറായി നിയമിതനായി.

    1999 ല്‍ സിറിയയിലെ സൗദി അംബാസഡറായും നിയമിതനായി. സൗദി സിവില്‍ സര്‍വീസ് കൗണ്‍സിലില്‍ അംഗം, കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, അമേരിക്കയിലെ വിര്‍ജീനിയ ടെക് ഡയറക്ടര്‍ ബോര്‍ഡ്, ന്യൂയോര്‍ക്കിലെ യു.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ബോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകളില്‍ അംഗം എന്നീ പദവികളും വഹിച്ചു.

    ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് കീഴിലെ ഗവേഷണ-അക്കാദമിക് കേന്ദ്രമായ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ മുസ്ലിം കോണ്‍ട്രിബ്യൂഷന്‍സ് ടു ഹ്യൂമന്‍ സിവിലൈസേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന ഡോ. ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ ബകര്‍ സഹോദരനാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bakar bin Bakar ENGINEER Petroleum
    Latest News
    കുവൈത്തിൽ ഇറാൻ ആക്രമണം: പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു
    30/07/2026
    ബ്രസീൽ ഫുട്ബോൾ ടീം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ, ലാറ്റിനമേരിക്കൻ ടീമുമായി സൗഹൃദമത്സരം
    30/07/2026
    സൗദിയിലെ ആദ്യത്തെ പെട്രോളിയം എന്‍ജിനീയര്‍ ഡോ. ബകര്‍ ബിന്‍ ബകര്‍ അന്തരിച്ചു
    30/07/2026
    സൗദിയില്‍ പ്രവാസികളുടെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താന്‍ സൗകര്യം
    30/07/2026
    തോൽവിയുടെ കാരണങ്ങൾ തുറന്നുസമ്മതിച്ച് എ.എൻ. ഷംസീർ; വെള്ളാപ്പള്ളിയെ പ്രതിരോധിച്ചതിൽ ഊക്ക് കുറഞ്ഞു, സ്ഥാനാർത്ഥി നിർണയം പാളി
    30/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.