ദോഹ: നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) വാഹന അപകടത്തിൽ ഖത്തറിൽ നിര്യാതനായി. ഇന്നലെ ( വ്യാഴാഴ്ച്ച) രാത്രി റയ്യാനിലെ മൈദറിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ കേളോത്തുംപൊയിൽ ഇർഫാന
(നരിപ്പറ്റ മോന്തോമ്മൽ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പി പി മൊയ്തു കോടിയൂറയുടെയും കല്ലേരി പാത്തുവിന്റെയും മകനാണ്. മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




