റിയാദ് : സംഗീതതവും, കലയും, എഴുത്തും, പ്രഭാഷണവും ഒരുപോലെ ജീവിതത്തിൽ പകർത്തിയ നേതാവായിരുന്നു പി.എച്ച് അബ്ദുള്ളയെന്ന് കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അക്കാദമിക്ക് കേരളത്തിൽ അങ്ങോളമിങ്ങോളവും ഗൾഫ് നാടുകളിലും നൂറു കണക്കിന് ചാപ്റ്ററുകൾ ഉണ്ടാക്കി അക്കാദമിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചത് അബ്ദുള്ള മാഷിന്റെ നേതൃ പാടവം കൊണ്ട് തന്നെയാണ്. അവസാന നിമിഷം വരെ സംഘടനയെ നയിച്ചു. മാപ്പിള കലയുടെ അനന്ത സാധ്യതകളെ ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതിൽ മാഷ് വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടേണ്ടതാണ്.
പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ വിയോഗതത്തിൽ അക്കാദമിക്കും ഇതര കലാ – സാംസ്കാരിക, രാഷ്ട്രീയ – വിദ്യാഭ്യാസ മേഖലക്കും തീരാ നഷ്ടം തന്നെയാണെന്ന് വിയോഗത്തിൽ കലാ കൈരളിക്കും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി റിയാദ് കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്റ് ജലീൽ തിരുരും ജനറൽ സെക്രട്ടറി ഇസ്മായിൽ കാരോളവും അനുശോചനക്കു റിപ്പിൽ അറിയിച്ചു.