റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ഫോര്‍ക്ക റിയാദ് പങ്കെടുത്തു
ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് ബൊക്ക നല്‍കി ആദരിച്ചു, വൈസ് ചെയര്‍മാന്‍മാരായ ജയന്‍ കൊടുങ്ങല്ലൂര്‍, സൈഫ് കൂട്ടങ്ങൽ, കരീം കാനാംപുറം, ചാരിറ്റി കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി,രക്ഷാധികാരികളായ ശിഹാബ് കൊട്ടുക്കാട് , സൈഫ് കായംകുളം എന്നിവര്‍ പങ്കെടുത്തു. ഡോ. സുഹേൽ അജാസ് ഖാൻ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




