Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 21
    Breaking:
    • യു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ ശ്രദ്ധേയമായി
    • തായ്‌ലന്‍ഡില്‍ നിന്ന് മയക്കുമരുന്ന് കടത്ത്:കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍
    • ഹൂത്തികളുടെ നാവിക ഉപരോധ പ്രഖ്യാപനം: ശക്തമായി അപലപിച്ച് സൗദി; കപ്പലുകൾക്ക് സംരക്ഷണം നൽകുമെന്ന് സഖ്യസേന
    • ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) ഭാരവാഹികളെ തിരഞ്ഞെടുത്തു; ഷമീർ കൊടിയത്തൂർ പ്രസിഡന്റ്, ശംസുദ്ധീൻ വാഴക്കാട് ജനറൽ സെക്രട്ടറി
    • പ്രവാസി വിദ്യാർഥികൾക്കായി സമഗ്ര വിദ്യാഭ്യാസ നയം രൂപീകരിക്കണം: മർകസ് സൗദി ഈസ്റ്റ് കമ്മിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രഥമ സീതി സാഹിബ് കർമശ്രേഷ്ഠ പുരസ്കാരം പി.എ. ഷാഹുൽ ഹമീദിന്; സമർപ്പണം ആഗസ്റ്റ് 14ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/07/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ദുബൈ കെ.എം.സി.സി തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ‘സീതി സാഹിബ് കർമശ്രേഷ്ഠ പുരസ്കാരത്തിന്’ മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ സെക്രട്ടറി പി.എ. ഷാഹുൽ ഹമീദ് അർഹനായി. മുൻ നിയമസഭാ സ്പീക്കർ സീതി സാഹിബിന്റെ സ്മരണാർത്ഥം, സാമൂഹിക സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തൃശൂർ ഗവ. മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന് നൽകിയ മികച്ച നേതൃത്വവും, ആശുപത്രി വികസന സമിതി അംഗമായി മൂന്ന് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന സ്തുത്യർഹമായ സേവനങ്ങളും ഉൾപ്പെടെയുള്ള നിസ്വാർത്ഥ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിനായി പരിഗണിച്ചത്. കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ്‌ വെട്ടുകാട്, ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര എന്നിവരടങ്ങിയ അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

    10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എൻ. ഷംസുദ്ദീൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ ദുബൈ കെ.എം.സി.സി തൃശൂർ ജില്ലാ സെക്രട്ടറി ഷമീർ പണിക്കത്ത്, നിയോജകമണ്ഡലം പ്രസിഡന്റ് തൻവീർ കാളത്തോട്, ജനറൽ സെക്രട്ടറി മുഹമ്മദ് റസൂൽ ഖാൻ, ട്രഷറർ നൗഷാദ് പി. സലീം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മുസ്ലിം ലീഗ്, കെ.എം.സി.സി നേതാക്കൾ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award PA Shahul Hameed seethi sahib
    Latest News
    യു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ ശ്രദ്ധേയമായി
    21/07/2026
    തായ്‌ലന്‍ഡില്‍ നിന്ന് മയക്കുമരുന്ന് കടത്ത്:കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍
    21/07/2026
    ഹൂത്തികളുടെ നാവിക ഉപരോധ പ്രഖ്യാപനം: ശക്തമായി അപലപിച്ച് സൗദി; കപ്പലുകൾക്ക് സംരക്ഷണം നൽകുമെന്ന് സഖ്യസേന
    21/07/2026
    ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) ഭാരവാഹികളെ തിരഞ്ഞെടുത്തു; ഷമീർ കൊടിയത്തൂർ പ്രസിഡന്റ്, ശംസുദ്ധീൻ വാഴക്കാട് ജനറൽ സെക്രട്ടറി
    20/07/2026
    പ്രവാസി വിദ്യാർഥികൾക്കായി സമഗ്ര വിദ്യാഭ്യാസ നയം രൂപീകരിക്കണം: മർകസ് സൗദി ഈസ്റ്റ് കമ്മിറ്റി
    20/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.