റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് മുസ്താബാദ് സ്വദേശി ഗൗസുദ്ദീന്‍ മുഹമ്മദ് (61) റിയാദില്‍ നിര്യാതനായി. പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹവും ഭാര്യ ഖാതൂനും റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ ശാദുല്ലാഹിന്റെ അടുത്തെത്തിയത്. കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിച്ച് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി റിയാദ് എക്‌സിറ്റ് 7ലെ അല്‍ ഹമ്മാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണാനന്തര നിയമനടപടികള്‍ മകന്റെ സൗദി സ്‌പോണ്‍സറുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) വേഗത്തില്‍ പൂര്‍ത്തീകരിച്ചു. ഐ.സി.എഫ് റീജിയണല്‍ സെക്രട്ടറി ഇബ്രാഹിം കരീം, ഇ.ആര്‍.ടി സെക്രട്ടറി റസാഖ് വയല്‍ക്കര എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചത്. ഉമ്മുല്‍ ഹമാം മലിക് ഖാലിദ് മസ്ജിദില്‍ ജനാസ നമസ്‌കാരം നടത്തി റിയാദിലെ ശിമാല്‍ മഖ്ബറയില്‍ ഖബറടക്കി.
ഭാര്യ ഖാതൂന്‍. ശാദുല്ലാഹ്, സമീറാ ബീഗം മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




