റിയാദ്: ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വീട്ടു ജോലിക്കാരുടെ ഇഖാമ മൂന്നു മാസത്തേക്ക് പുതുക്കാമെന്ന് ജവാസാത്ത് അറിയിച്ചു. റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനിദുമായി സഹകരിച്ചാണ് പുതിയ സൗകര്യം നടപ്പാക്കുന്നത്. ഇതുവരെ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ലെങ്കിലും മറ്റു പ്രൊഫഷനുകളിലുള്ളവരുടെ ഇഖാമ മൂന്നു മാസം, ആറു മാസം, ഒമ്പത് മാസം, ഒരു വര്‍ഷം എന്നിങ്ങനെ പുതുക്കാമായിരുന്നു.
ഇതനുസരിച്ച് തൊഴിലുടമകള്‍ക്ക് മൂന്നു മാസം സെലക്ട് ചെയ്ത് ആവശ്യമായ ഫീസ് അടച്ചാല്‍ മതി. ഇതുവരെ 650 റിയാലാണ് ഒരു വര്‍ഷത്തേക്ക് അടക്കേണ്ടിയിരുന്നത്. ഇനി മൂന്നു മാസത്തിന് 162.50 റിയാല്‍ അടച്ച് ഇഖാമ പുതുക്കാം. ഗാര്‍ഹിക ജോലിക്കാര്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും പുതിയ നിയമം ആശ്വാസകരമാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




