ജിദ്ദ: ഉംറ കർമ്മം നിർവ്വഹിച്ച് മക്കളോടൊത്ത് നാട്ടിലേക്ക് പോവാൻ ജിദ്ദ എയർപോർട്ടിൽ എത്തിയ കൊച്ചി പാലാരിവട്ടം,തമ്മനം കൊപ്പറമ്പിൽ ഖദീജ (70)എയർപോർട്ടിൽ കുഴഞ്ഞ് വീണു മരിച്ചു. മയ്യിത്ത് കിങ്ങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ.ഭർത്താവ് പരേതനായ കെ.ബി അലി. മക്കൾ സിറാജുദ്ദീൻ,റസീന,സിജിന.മരുമക്കൾ മുഹമ്മദാലി,ഉണ്ണി അബുബക്കർ,ഹസീന. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



