ദോഹ: മുൻ ഖത്തർ അമീറും പിതാവുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള മയ്യിത്ത് കട്ടിൽ ചുമലിലേറ്റി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. മുന്‍ ഖത്തര്‍ അമീറും തന്റെ പിതാവുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ മയ്യിത്ത് കട്ടില്‍ ദുഃഖഭാരത്തോടെ ചുമന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ദോഹ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീറും അല്‍ഥാനി രാജകുടുംബത്തിലെ അംഗങ്ങളും ഖത്തറിലെ പൗരപ്രമുഖരും പങ്കെടുത്തു. മയ്യിത്ത് പിന്നീട് ലുസൈല്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
ശൈഖ് ഹമദ് ബിന്‍ ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ എത്തുന്ന രാഷ്ട്രത്തലവന്മാര്‍, രാജകുടുംബാംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍, പൗരന്മാര്‍ എന്നിവരെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ലുസൈല്‍ കൊട്ടാരത്തില്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിക്കുമെന്ന് അമീരി കോര്‍ട്ട് അറിയിച്ചു. ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ നിര്യാണത്തില്‍ ഖത്തറിലുടനീളം നാല് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.



