അബുദാബി : 45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻവൈസ് പ്രസിഡന്റും ഇൻകാസ് അബുദാബി വർക്കിങ്ങ് പ്രസിഡന്റുമായ സി.എം. അബ്ദുൽകരീമിന് ഇൻകാസ് അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി. യേശുശീലൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 45 വര്‍ഷമായി യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ആര്‍ക്കൈവ്‌സില്‍ ആണ് സേവനം അനുഷ്ഠിച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇദ്ദേഹം 1981ലാണ് അബൂദബിയില്‍ എത്തിയത്. വന്നിറങ്ങി ഒരു മാസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ഈ കാലയളവിൽ അബൂദബിയിലെ മലയാളി സമൂഹത്തിൽ വിവിധ സംഘടനകളുടെ വളര്‍ച്ചക്കും പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അബൂദബി മലയാളി സമാജം മുന്‍ വൈസ് പ്രസിഡൻ്റ്ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം മുന്‍ പ്രസിഡന്റ്, ഇന്‍കാസ് അബൂദബി വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷനായി. എം.യു. ഇർഷാദ് സ്വാഗതവും സാബുഅഗസ്റ്റിൻ നന്ദിയും പറഞ്ഞു. സലിം ചിറക്കൽ, സുരേഷ്‌കുമാർ ടി.വി., ടി.എം നിസാർ, നിബു സാം ഫിലിപ്, ഷാജഹാൻ ഹൈദർ അലി എന്നിവർ സംസാരിച്ചു.



