Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 7
    Breaking:
    • ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ലാപ്ടോപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചു, മലയാളി സഹപാഠി അറസ്റ്റിൽ
    • റിയാദ് എയര്‍ അടുത്ത മാസം മുതല്‍ മുംബൈ സര്‍വീസ് ആരംഭിക്കുന്നു
    • സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍, നാലു നഗരങ്ങളില്‍ വിദേശികള്‍ക്ക് 2 ശതമാനം അധിക ഫീസ്
    • സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി സൗദി അറേബ്യ ടൂറിസ്റ്റ് പാക്കേജ് വിസ സേവനം ആരംഭിച്ചു
    • റൗണ്ട് ഓഫ് 16; യു.എസ് ഭീഷണികളെ തകർത്തെറിഞ്ഞു ബെൽജിയം ക്വാർട്ടറിൽ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    റൗണ്ട് ഓഫ് 16; യു.എസ് ഭീഷണികളെ തകർത്തെറിഞ്ഞു ബെൽജിയം ക്വാർട്ടറിൽ​

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്07/07/2026 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സീറ്റിൽ: ലോകകപ്പ് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ അമേരിക്കൻ കരുത്തിനെ 4-1 എന്ന വമ്പൻ സ്കോറിന് തകർത്തെറിഞ്ഞ് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യു.എസിന്റെ സ്വന്തം തടങ്കൽക്കോട്ടയായ സീറ്റിൽ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ 66,925 കാണികളെ സാക്ഷിനിർത്തിയായിരുന്നു യൂറോപ്യൻ കരുത്തന്മാരുടെ ഈ പടയോട്ടം. ക്വാർട്ടർ ഫൈനലിൽ ശക്തരായ സ്പെയിനാണ് ബെൽജിയത്തിന്റെ അടുത്ത എതിരാളികൾ. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായ ആസൂത്രണത്തോടെയുള്ള മുന്നേറ്റങ്ങളാണ് ബെൽജിയം പുറത്തെടുത്തത്. ബെൽജിയത്തിനായി ചാൾസ് ഡി കെറ്റെലെയർ ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി മിന്നി തിളങ്ങിയപ്പോൾ ഹാൻസ് വനാകെൻ, റൊമേലു ലുക്കാക്കു എന്നിവർ ഓരോ ഗോളും വീതവും നേടി. ആതിഥേയരുടെ ആശ്വാസ ഗോൾ കണ്ടെത്തിയത് മാലിക് ടിൽമാൻ ആണ്. ഇതോടെ ആതിഥേയരായ മൂന്ന് ടീമുകളും പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായി.

    കളിയുടെ ഒൻപതാം മിനിറ്റിൽ തന്നെ കെറ്റെലെയറിലൂടെ ബെൽജിയം ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. വലതുവിങ്ങിൽ നിന്നും ലൂക്കേബാക്കിയോ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച ട്രൊസാർഡ് ബോക്സിലേക്ക് ക്രോസ് ചെയ്തെങ്കിലും യു.എസ് താരം ഫ്രീമാൻ അത് തടഞ്ഞിരുന്നു. എന്നാൽ യു.എസ് ഡിഫെൻഡർ റിച്ചാർഡ്സ് പന്ത് ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവ് മുതലെടുത്ത് ബോക്സിലേക്ക് കുതിച്ചുകയറിയ റാസ്കിൻ, ഗോൾമുഖത്തേക്ക് വെച്ചുനീട്ടിയ പാസ് ഡി കെറ്റെലെയർ തകർപ്പൻ ഫിനിഷിംഗിലൂടെ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 31-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നും ലഭിച്ച ഫ്രീകിക്ക് യു.എസ് താരം ടിൽമാൻ ശക്തമായ ഷോർട്ടിലൂടെ ബെൽജിയത്തിന്റെ വലയിലാക്കി കളിയിൽ സമനില പിടിച്ചു (1-1). അമേരിക്കയുടെ ഈ ആശ്വാസത്തിന് വെറും രണ്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ബെൽജിയം നൽകിയുള്ളൂ. 33-ാം മിനിറ്റിൽ ലെഫ്റ്റ് ഫ്ലാങ്കിൽ നിന്നും ട്രൊസാർഡ് ബോക്സിന്റെ മറുപുറത്തേക്ക് ഉയർത്തി നൽകിയ മനോഹരമായ ക്രോസിനെ, യു.എസ് ഡിഫെൻഡർ റീമിന് മുകളിലൂടെ വായുവിൽ ഉയർന്നുചാടിയ ഡി കെറ്റെലെയർ ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് വഴിതിരിച്ചുവിട്ട് ബെൽജിയത്തിന് വീണ്ടും ലീഡ് സമ്മാനിച്ചു (2-1).

    രണ്ടാം പകുതിയിലും ബെൽജിയം ആക്രമണം തുടരുക തന്നെ ചെയ്തു. 57-ാം മിനിറ്റിൽ യു.എസ് ഗോൾകീപ്പർ ഫ്രീസ് വരുത്തിയ വലിയൊരു പിഴവിൽ നിന്നും ബെൽജിയം തങ്ങളുടെ മൂന്നാം ഗോൾ കണ്ടെത്തി. പന്ത് ക്ലിയർ ചെയ്യാൻ ബോക്സിന് വെളിയിലേക്ക് ഓടിയെത്തിയ കീപ്പർക്ക് പന്ത് കൃത്യമായി തട്ടിയകറ്റാൻ സാധിക്കാത്തത് മുതലെടുത്ത് കെറ്റെലെയർ പന്ത് തട്ടിയെടുക്കുകയും, തൊട്ടടുത്ത ക്യാമ്പിൽ ഓടിയെത്തിയ വനാകെൻ ഒഴിഞ്ഞുകിടന്ന പോസ്റ്റിലേക്ക് ദൂരെനിന്നും പന്ത് അടിച്ചുകയറ്റുകയുമായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+3′) യു.എസ് താരം റിച്ചാർഡ്സ് വരുത്തിയ മറ്റൊരു പിഴവിൽ നിന്നും വനാകെൻ പന്ത് തട്ടിയെടുത്ത് ലുക്കാക്കുവിന് നൽകുകയും, പന്ത് സ്വീകരിച്ച ലുക്കാക്കു ഇടത്തോട്ട് കട്ട് ചെയ്ത് ഗ്രൗണ്ട് ഷോട്ടിലൂടെ ബെൽജിയത്തിന്റെ നാലാം ഗോൾ തികയ്ക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുൻപ് ലഭിച്ച ചുവപ്പ് കാർഡിന്റെ സസ്പെൻഷൻ പിൻവലിക്കപ്പെട്ട് വലിയ പ്രതീക്ഷകളോടെ ഗ്രൗണ്ടിലിറങ്ങിയ യു.എസ് താരം ഫോളാരിൻ ബലോഗണ് തീർത്തും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവയ്ക്കാനായത്. 89 മിനിറ്റോളം ഗ്രൗണ്ടിൽ ഉണ്ടായിരുന്നിട്ടും ഒരു ഗോൾ പോലും നേടാനോ ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർക്കാനോ താരത്തിന് കഴിഞ്ഞില്ല. കേവലം 60% മാത്രം പാസിംഗ് കൃത്യത പുലർത്തിയ ബലോഗന്റെ മോശം ഫോം അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായി മാറുകയാണുണ്ടായത്. മികച്ച പ്രകടനത്തോടെ ക്വാർട്ടറിലേക്ക് കുതിച്ച ബെൽജിയം ഇനി മുൻ ചാമ്പ്യന്മാരായ സ്പെയിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Belgium Football Team fifa world cup 2026 Round Of 16 USA Football team
    Latest News
    ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ലാപ്ടോപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചു, മലയാളി സഹപാഠി അറസ്റ്റിൽ
    07/07/2026
    റിയാദ് എയര്‍ അടുത്ത മാസം മുതല്‍ മുംബൈ സര്‍വീസ് ആരംഭിക്കുന്നു
    07/07/2026
    സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍, നാലു നഗരങ്ങളില്‍ വിദേശികള്‍ക്ക് 2 ശതമാനം അധിക ഫീസ്
    07/07/2026
    സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി സൗദി അറേബ്യ ടൂറിസ്റ്റ് പാക്കേജ് വിസ സേവനം ആരംഭിച്ചു
    07/07/2026
    റൗണ്ട് ഓഫ് 16; യു.എസ് ഭീഷണികളെ തകർത്തെറിഞ്ഞു ബെൽജിയം ക്വാർട്ടറിൽ​
    07/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version