Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    • അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    • പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    • ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി സൗദി അറേബ്യ ടൂറിസ്റ്റ് പാക്കേജ് വിസ സേവനം ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2026 Saudi Arabia Gulf Tourism 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിദേശ സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി ടൂറിസ്റ്റ് പാക്കേജ് വിസ സേവനത്തിന്റെ പൈലറ്റ് ഘട്ടം സൗദി അറേബ്യ ആരംഭിച്ചു. യാത്രാ നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിര്‍ദ്ദിഷ്ട പൈലറ്റ് വിപണികളിലെ അംഗീകൃത ജനറല്‍ കാറ്റഗറി യാത്രാ, ടൂറിസം സേവന ദാതാക്കള്‍ വഴി ബുക്ക് ചെയ്യുന്ന സമഗ്ര യാത്രാ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശകരെ ടൂറിസ്റ്റ് വിസ നേടാന്‍ പ്രാപ്തരാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം സേവന സംവിധാനം വികസിപ്പിക്കാനും സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ടൂറിസം മന്ത്രാലയം, വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇന്‍ഷുറന്‍സ് അതോറിറ്റി എന്നിവ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

    കൂടുതല്‍ സുഗമവും സംയോജിതവുമായ അനുഭവം നല്‍കുന്ന നിലക്ക് ടൂറിസം ആക്ടിവിറ്റികള്‍, അനുഭവങ്ങള്‍, പ്രോഗ്രാമുകള്‍ എന്നിവ ചേര്‍ക്കാനുള്ള ഓപ്ഷനോടെ, യാത്രാ ടിക്കറ്റുകള്‍, ലൈസന്‍സുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലെ താമസം, ഇലക്ട്രോണിക് രീതിയില്‍ വിസ ഇഷ്യൂ ചെയ്യല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംയോജിത യാത്ര ബുക്ക് ചെയ്യാന്‍ വിനോദസഞ്ചാരികളെ ഈ സേവനം അനുവദിക്കുന്നു. ടൂറിസ്റ്റ് പാക്കേജ് വിസ സേവനം സൗദിയിലേക്കുള്ള യാത്രാനുഭവം വികസിപ്പിക്കുന്നതില്‍ പുതിയ ചുവടുവെപ്പാണെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യാന്‍ ഇത് സഹായിക്കും. പുതിയ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള സംയോജിത യാത്രാ പാക്കേജുകള്‍ വാഗ്ദാനം ചെയ്യാന്‍ പുതിയ സേവനം ടൂറിസം മേഖലാ പങ്കാളികളെ പ്രാപ്തരാക്കുന്നു. ഇത് ടൂറിസം മേഖലയുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യവസ്ഥകള്‍ പൂര്‍ണമായ വിനോദസഞ്ചാരികള്‍ക്ക് ഓരോ നടപടിക്രമവും വെവ്വേറെ പൂര്‍ത്തിയാക്കുന്നതിനുപകരം, വിമാന ടിക്കറ്റ്, താമസം, ഇലക്ട്രോണിക് രീതിയില്‍ വിസ ഇഷ്യൂ ചെയ്യല്‍ എന്നിവ ഉള്‍പ്പെടുന്ന ഏകീകൃത പാക്കേജ് ലഭിക്കുന്നതിനാല്‍, യാത്രാ ആസൂത്രണത്തിന് ആവശ്യമായ നടപടിക്രമങ്ങള്‍ പുതിയ സേവനം കുറക്കും. കൂടുതല്‍ സംയോജിതവും ആകര്‍ഷകവുമായ ടൂറിസം പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്തുകൊണ്ട്, സന്ദര്‍ശകരെ സൗദിയിലെ അവരുടെ താമസം ദീര്‍ഘിപ്പിക്കാനും വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവങ്ങള്‍ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ജനറല്‍ വിഭാഗം യാത്രാ, ടൂറിസം സേവന ദാതാക്കള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള വര്‍ധിച്ചുവരുന്ന ആവശ്യം മുതലെടുക്കാനുള്ള അവസരവും ഈ സേവനം നല്‍കുമെന്നും ടൂറിസം മന്ത്രി കൂട്ടിചേർത്തു.

    സേവന നിലവാരം ഉറപ്പാക്കുന്നതിന്, പൈലറ്റ് ഘട്ടത്തില്‍ പങ്കാളിത്തം വഹിക്കുന്ന യാത്രാ സേവന ദാതാക്കള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സുസജ്ജത, സാങ്കേതിക പിന്തുണ നല്‍കല്‍, ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും ആശയവിനിമയ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന ആവശ്യകതകള്‍ പാലിക്കേണ്ടതുണ്ട്.

    സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, വിനോദസഞ്ചാരികള്‍ക്ക് സൗദിയിലേക്കുള്ള പ്രവേശനം സുഗമമാക്കാനും അവരുടെ അനുഭവം മെച്ചപ്പെടുത്താനുമായി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ, ഓണ്‍-അറൈവല്‍ വിസ, ട്രാന്‍സിറ്റ് വിസ തുടങ്ങിയ സംരംഭങ്ങളുടെ ഭാഗമാണ് പുതിയ വിസാ സേവനം. 2025 ല്‍ വിദേശങ്ങളില്‍ നിന്ന് 2.9 കോടിയിലേറെ വിനോദസഞ്ചാരികള്‍ സൗദിയിലെത്തി. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ വളര്‍ന്നുവരുന്ന സ്ഥാനത്തിന്റെ സൂചനയാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Tourism
    Latest News
    ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    10/07/2026
    അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    10/07/2026
    പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    10/07/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    10/07/2026
    ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    10/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version