ജറുസലേം: ഗാസയിലേക്ക് സഹായം എത്തിക്കാൻ ഉപയോഗിക്കുന്ന പ്രധാന കവാടങ്ങളിലൊന്നിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ ഇസ്രായിലിന്റെ മൂന്നു സൈനികർ കൊലപ്പെട്ടു. ശാലോം ക്രോസിലാണ് ആക്രമണമുണ്ടായത്.
കെരെം ഷാലോമിൽ നിന്ന് 3.6 കിലോമീറ്റർ അകലെ തെക്കൻ ഗാസയിലെ റഫ ക്രോസിംഗിന് സമീപത്താണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസിൻ്റെ സായുധ വിഭാഗം ഏറ്റെടുത്തു. അടുത്തുള്ള ഇസ്രായേൽ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി.
അതിനിടെ, തെക്കൻ ഗസാൻ നഗരമായ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group