Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 1
    Breaking:
    • സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    • ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    • റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആദരാഞ്ജലി
    • വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം
    • കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആദരാഞ്ജലി

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ01/07/2026 Edits Picks Gulf Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– റാസ് ലഫാനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ പൗരന്മാർക്ക ആദരാഞ്ജലി അർപ്പിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) അൽ തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിലെ കഞ്ഞാണി ഹാളിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.

    ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കൂടിയായ ഐസിബിഎഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസർ ഈഷ് സിംഗാൾ, വിവിധ ഇന്ത്യൻ സംഘടനാ നേതാക്കൾ, കമ്പനി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അംബാസഡർ വിപുൽ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ, ഐഎസ്‌സി പ്രസിഡന്റ് ഇ. പി. അബ്ദുൽ റഹ്മാൻ, ഐബിപിസി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐസിബിഎഫ മുൻ പ്രസിഡന്റ് നീലാംഗ്ഷു ഡേ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. വി. ബോബൻ, ട്രാഗ്സ് ജനറൽ മാനേജർ ഇവാൻ മോർഗൻ, ഡോപെറ്റ് പ്രതിനിധി വൈഭവ് എന്നിവർ പരിപാടിയിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐസിബിഎഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതംവും സെക്രട്ടറി ജാഫർ തയ്യിൽ നന്ദിയും രേഖപ്പെടുത്തി. ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിംഗ്, ശങ്കർ ഗൗഡ്, ഖാജ നിസാമുദ്ദീൻ, നീലാംബരി എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഡ്വൈസറി ബോർഡ് ചെയർമാൻ കെ. എസ്. പ്രസാദ്, അഡ്വൈസറി കമ്മിറ്റി അംഗം സതീഷ് വി, ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് സന്താനു ദേശ്പാണ്ഡെ, ഏപെക്സ് ബോഡി അംഗം വെങ്കപ്പ ബാഗവതലു, കൂടാതെ വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും മുതിർന്ന സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

    റാസ് ലഫാൻ അപകടത്തിൽ ദാരുണമായി മരണമടഞ്ഞ 12 ഇന്ത്യൻ പൗരന്മാരുടെ ഭൗതികദേഹങ്ങൾ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയും ഐസിബിഎഫും സംയുക്തമായി അതിവേഗം ഏകോപിപ്പിച്ചു. അതോടൊപ്പം ദുരന്തബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി. ഈ ദുഷ്കരമായ സാഹചര്യത്തിൽ കമ്പനി മാനേജ്മെന്റ് എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും രേഖാപരമായ കാര്യങ്ങളും പൂർത്തിയാക്കുന്നതിന് പൂർണ സഹകരണവും മാനുഷിക സമീപനവും സ്വീകരിച്ചതായും ഐസിബിഎഫ് അറിയിച്ചു. ദുഃഖാർത്ത കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി അറിയിച്ച ഐസിബിഎഫ്, ഈ ദുരന്തസാഹചര്യം അടിയന്തരതയോടെയും കരുതലോടെയും കൈകാര്യം ചെയ്യുന്നതിൽ സഹകരിച്ച ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനും, ഹമദ് ആശുപത്രി അധികൃതർക്കും, ഇന്ത്യൻ എംബസിക്കും, കമ്പനി മാനേജ്മെന്റിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.ബാധിത കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും തുടർന്നും ഉറപ്പാക്കുന്നതിനും, ഐ സി ബി എഫ് പ്രതിജ്ഞാ ബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    icbf Ras Laffan
    Latest News
    സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    01/07/2026
    ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    01/07/2026
    റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആദരാഞ്ജലി
    01/07/2026
    വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം
    01/07/2026
    കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version