Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 1
    Breaking:
    • ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യം തകർന്നു, നോർവെ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ഇനി ബ്രസീൽ
    • ഒടുവിൽ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി; നടപടി ബംഗാൾ പൊലീസിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ
    • സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിലെ സ്വദേശിവൽക്കരണം 30 ശതമാനമാക്കി; തീരുമാനം പ്രാബല്യത്തിൽ
    • സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പദവി ശരിയാക്കാൻ ഈ വർഷാവസാനം വരെ സമയം അനുവദിച്ചു
    • റൗണ്ട് ഓഫ് 32; പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് യൂറോപ്യൻ വമ്പന്മാർ, ആതിഥേയരും ഇറങ്ങുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഒടുവിൽ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി; നടപടി ബംഗാൾ പൊലീസിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/06/2026 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത: ‘ദി ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ പാസ്‌പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. പശ്ചിമ ബംഗാൾ പൊലീസ് പുതിയ വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് റീജിയണൽ പാസ്‌പോർട്ട് ഓഫീസ് പുതുക്കൽ നടപടികളിലേക്ക് കടന്നത്.

    വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ പ്രക്രിയയ്ക്കിടയിൽ പേര് ഒഴിവാക്കപ്പെട്ടു എന്ന കാരണത്താൽ പാസ്‌പോർട്ട് വെരിഫിക്കേഷൻ തടഞ്ഞുവെച്ച പൊലീസ് നടപടിക്കെതിരെ ദേശീയതലത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കൊൽക്കത്ത അഡീഷണൽ പൊലീസ് കമ്മിഷണർ (സ്പെഷ്യൽ ബ്രാഞ്ച്) ധ്രുവജ്യോതി ദേ വ്യക്തമാക്കിയിരുന്നു. റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ബ്രാഞ്ച് അപേക്ഷയുടെ വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു. രാജഗോപാലിന്റെ വിലാസവുമായി ബന്ധപ്പെട്ടാണ് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായതെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2026 ഫെബ്രുവരിയിലാണ് ആർ. രാജഗോപാൽ പാസ്‌പോർട്ട് പുതുക്കുന്നതിനായി അപേക്ഷ നൽകിയത്. എന്നാൽ തൊട്ടുടുത്ത മാർച്ചിൽ നടന്ന എസ്‌ഐആർ പ്രക്രിയയ്ക്കിടയിൽ വോട്ടർപട്ടികയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യപ്പെടുകയായിരുന്നു. തുടർന്ന് മേയ് മാസത്തോടെ, വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാൽ പാസ്‌പോർട്ട് വെരിഫിക്കേഷൻ നടത്താനാകില്ലെന്ന് കൊൽക്കത്ത പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അദ്ദേഹത്തെ അറിയിച്ചു. ദീർഘകാലമായി സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരുന്നിട്ടും നേരിടേണ്ടി വന്ന ഈ അനാവശ്യ സങ്കീർണ്ണതകൾ കാരണം അടുത്തിടെ അമേരിക്കയിൽ നടന്ന തന്റെ ഏക മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

    വിഷയം വൻ രാഷ്ട്രീയ-മാധ്യമ ചർച്ചകൾക്ക് വഴിതുറന്നതോടെ സമ്മർദ്ദം ശക്തമായി. കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് നേരിട്ട് കത്തയച്ച് അടിയന്തര ഇടപെടൽ തേടിയിരുന്നു. തുടർന്ന് കൊൽക്കത്ത പാസ്‌പോർട്ട് ഓഫീസ് രാജഗോപാലുമായി ബന്ധപ്പെടുകയും പുതിയ വെരിഫിക്കേഷൻ നടത്താൻ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും, കേരളം ആസ്ഥാനമായുള്ള ‘വേക്ക് അപ്പ് കേരള’ എന്ന സിവിക് ഗ്രൂപ്പും ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

    കൂടാതെ, സി.പി.എം എം.പി ജോൺ ബ്രിട്ടാസ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് ഈ നടപടിയെ ചോദ്യം ചെയ്തു. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമാണ് എസ്‌ഐആർ എന്നും, പൗരത്വം നിർണ്ണയിക്കാനുള്ള അധികാരം ഇന്ത്യൻ ഇലക്ഷൻ കമ്മീഷന് ഇല്ലെന്നും വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ മുൻ നിരീക്ഷണങ്ങൾ അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചു.

    തന്റെ വ്യക്തിപരമായ പാസ്‌പോർട്ട് പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും, ഭരണകൂടം ഇതിലൊരു നയപരമായ വ്യക്തത വരുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആർ. രാജഗോപാൽ. വോട്ടർപട്ടിക പരിശോധനയും പാസ്‌പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷനും തമ്മിൽ എന്തെങ്കിലും നിയമപരമായ ബന്ധമുണ്ടോ എന്നും, ഇല്ലെങ്കിൽ ഒരു അപേക്ഷകനെ മാസങ്ങളോളം ബുദ്ധിമുട്ടിക്കാൻ കാരണമെന്തെന്നും ഭരണകൂടം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. തന്റെ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാമെങ്കിലും, സാധാരണക്കാരായ പൗരന്മാർക്ക് ഇത്തരമൊരു ദുരവസ്ഥ ഇനി ഉണ്ടാകില്ലെന്ന് ഭരണകൂടം ഉറപ്പുനൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Passport Rajagopal VD Satheeshan
    Latest News
    ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യം തകർന്നു, നോർവെ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ഇനി ബ്രസീൽ
    01/07/2026
    ഒടുവിൽ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി; നടപടി ബംഗാൾ പൊലീസിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ
    30/06/2026
    സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിലെ സ്വദേശിവൽക്കരണം 30 ശതമാനമാക്കി; തീരുമാനം പ്രാബല്യത്തിൽ
    30/06/2026
    സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പദവി ശരിയാക്കാൻ ഈ വർഷാവസാനം വരെ സമയം അനുവദിച്ചു
    30/06/2026
    റൗണ്ട് ഓഫ് 32; പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് യൂറോപ്യൻ വമ്പന്മാർ, ആതിഥേയരും ഇറങ്ങുന്നു
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.