Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 30
    Breaking:
    • ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഊര്‍ജ മന്ത്രി
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യുവതിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു
    • യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ
    • സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
    • ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/06/2026 football Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മെക്സിക്കോ സിറ്റി: 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിലും മൊറോക്കോ ആയിരുന്നു കറുത്ത കുതിരകൾ. ഈ ലോകകപ്പിലും സ്ഥിതി വ്യത്യസ്തമല്ല. കപ്പ് പ്രതീക്ഷിച്ചെത്തിയ ഹോളണ്ടിനെ രണ്ടാം റൗണ്ടിൽ തന്നെ തറപ്പറ്റിച്ച് അമേരിക്കയുടെ മണ്ണിൽ ആഫ്രിക്കൻ വിപ്ലവം വീണ്ടും കൊടികുത്തി വാഴുകയാണ്. അതേ, ലോകകപ്പ് ഫുട്ബോളിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം! ശ്വാസമടക്കിപ്പിടിച്ച നാടകീയ നിമിഷങ്ങൾക്കൊടുവിൽ യൂറോപ്യൻ വമ്പന്മാരായ നെതർലാൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോളുകൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ടൂർണമെന്റിൽ നിന്ന് ജർമ്മനി പുറത്തായതിന് തൊട്ടുപിന്നാലെയാണ് ഡച്ചുകാരുടെ നെഞ്ച് തകർത്തുകൊണ്ട് അറ്റ്ലസ് ലയൺസ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്.

    ഫിഫ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ മെക്സിക്കോയിലെ മോണ്ടെറെയ് സ്റ്റേഡിയത്തിൽ തീപ്പാറുന്ന പോരാട്ടമാണ് അരങ്ങേറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കനത്ത പോരാട്ടം; നാടകീയ തിരിച്ചുവരവ്

    മത്സരത്തിന്റെ തുടക്കം മുതൽ ‘ടോട്ടൽ ഫുട്ബോളിന്റെ’ കരുത്തുമായി കളം നിറഞ്ഞ നെതർലാൻഡ്‌സ് ആണ് ആദ്യം ആധിപത്യം പുലർത്തിയത്. ബ്രയാൻ ബോബിയും കോഡി ഗാക്‌പോയും നയിച്ച ഡച്ച് മുന്നേറ്റ നിര മൊറോക്കൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഡച്ചുകാർ മത്സരത്തിൽ ലീഡ് നേടുകയും വിജയത്തിലേക്ക് നീങ്ങുകയും ചെയ്യവെയാണ് കളിയിലെ നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്.

    പരാജയം ഉറപ്പിച്ചിടത്തുനിന്ന് അവിശ്വസനീയമായ പോരാട്ടവീര്യത്തോടെ മൊറോക്കോ തിരിച്ചടിക്കുകയായിരുന്നു. പിഎസ്വി ഐന്തോവന്റെ സൂപ്പർ താരം ഇസ്മായിൽ സൈബാരിയുടെയും പിൻനിരയിൽ നിന്ന് കയറിവന്ന അഷ്റഫ് ഹക്കീമിയുടെയും നേതൃത്വത്തിൽ മൊറോക്കോ ഡച്ച് കോട്ട തകർത്തു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ മൊറോക്കോ തകർപ്പൻ ഗോളിലൂടെ സമനില പിടിച്ചതോടെ (1-1) മോണ്ടെറെയ് സ്റ്റേഡിയം ആവേശക്കടലായി മാറി.

    എക്സ്ട്രാ ടൈമിലും നെഞ്ചിടിപ്പ്; ഒടുവിൽ ഷൂട്ടൗട്ട് പൂരം
    തുടർന്ന് കളി 30 മിനിറ്റ് നീളുന്ന എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. അധിക സമയത്തും ഇരുടീമുകളും വിജയഗോളിനായി സർവ്വശക്തിയുമെടുത്ത് പോരാടിയെങ്കിലും പ്രതിരോധ നിരകളുടെ കരുത്തിൽ കൂടുതൽ ഗോളുകൾ പിറന്നില്ല. ഇതോടെയാണ് ഫുട്ബോൾ ലോകം ഒന്നടങ്കം നെഞ്ചിടിപ്പോടെ കാത്തിരുന്ന പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി വഴിമാറിയത്.

    ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ഷൂട്ടൗട്ടിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് മൊറോക്കൻ പട വിജയം തെരത്തെടുക്കുകയായിരുന്നു. ഡച്ച് നിരയുടെ കിക്കുകൾ തടുത്തിട്ട് മൊറോക്കൻ ഗോൾകീപ്പർ വീണ്ടും ടീമിന്റെ ഹീറോയായി മാറി. അതേസമയം, ഇരു ടീമുകളുടെയും പെനാൽറ്റി കിക്കുകൾ അവിശ്വസനീയമാം വിധം പുറത്തേക്ക് പോകുന്നതിനും ഫുട്ബോൾ ലോകം സാക്ഷിയായി.

    മൊറോക്കോയുടെ വിജയമുറപ്പിച്ച് ഇസ്മായിൽ സൈബാരിയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാനത്തെ ഗോൾ നേടിയത്. ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗനെ പൂർണ്ണമായും പറ്റിച്ചുകൊണ്ട് സൈബാരി പന്ത് പോസ്റ്റിന്റെ താഴെ ഇടത് കോണിലേക്ക് അടിച്ചുകയറ്റി. ഗോൾ നേടിയ ആവേശത്തിൽ ജേഴ്സി ഊരിയെറിഞ്ഞ് സൈബാരി ആരാധകർക്ക് നേരെ ഓടിയടുത്താണ് വിജയം ആഘോഷിച്ചത്.

    2022 ലോകകപ്പിൽ പോർച്ചുഗലിനെ വീഴ്ത്തി സെമിയിലെത്തി ചരിത്രം കുറിച്ച മൊറോക്കോ, ആ പ്രകടനം വെറുമൊരു അദ്ഭുതമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ നോക്കൗട്ട് ഘട്ടം കടന്ന് ക്വാർട്ടറിലെത്തുന്ന മൂന്നാമത്തെ മാത്രം ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടവും (നൈജീരിയക്കും ഘാനയ്ക്കും ശേഷം) ഇതോടെ മൊറോക്കോ സ്വന്തമാക്കി. ഡച്ച് പരിശീലകൻ റൊണാൾഡ് കൂമാന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മൊറോക്കൻ സിംഹങ്ങൾ ഇനി കാനഡയ്ക്കെതിരെയുള്ള അടുത്ത പോരാട്ടത്തിന് ബൂട്ട് കെട്ടും!

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Morroco Netherland
    Latest News
    ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഊര്‍ജ മന്ത്രി
    30/06/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യുവതിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു
    30/06/2026
    യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ
    30/06/2026
    സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
    30/06/2026
    ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.