ജിദ്ദ: ജാമഖുവൈസിൽ ജോലിചെയ്യുന്ന നിലമ്പൂർ എടക്കര പോത്ത്കല്ല് ഉപ്പട സ്വദേശി പാലക്കൽ അബ്ദുൽ നാസർ എന്ന റിയാസ് (50) ജിദ്ദയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ജിദ്ദ ഈസ്റ്റ് ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ്ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്. ഇരുപത് വർഷമായി പ്രവാസിയായിരുന്നു.പിതാവ് അക്ബർ അലി,മാതാവ് ഖദീജ. ഭാര്യ ആബിദ,മക്കൾ റിൻഷിദ,റിസ്‌വാൻ,റഷാൻ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



