Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • വ്യാജ പാസ്‌പോർട്ടുമായി എത്തിയ യുവാവ് ജിദ്ദ വിമാനത്താവളത്തിൽ അറസ്റ്റിൽ
    • പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ അനാഥരായ കുട്ടികൾക്ക് തണലായി രാഹുൽ ​ഗാന്ധി: ദത്തെടുത്തത് 22 പേരെ
    • ഗാസ മുനമ്പ് പൂർണമായി ഇസ്രായിലിൽ ലയിപ്പിക്കാൻ നെതന്യാഹുവിന് പദ്ധതി
    • തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
    • ഭീകരവാദം: സൗദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ആ​ഗോള മലയാളികളുടെ സംഘടനയായ ഡബ്ല്യു.എം.സിക്ക് മുപ്പത് വയസ്സ്

    15-ാമത് ആഗോള സമ്മേളനം 2026 ഓഗസ്റ്റിൽ ഡാളസിൽ വെച്ചായിരിക്കും നടക്കുക എന്ന് ഡബ്ല്യു.എം.സി ഭാരവാഹികൾ അറിയിച്ചു
    ചെറിയാൻ പുവൂBy ചെറിയാൻ പുവൂ28/07/2025 World America 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    WMC
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡാളസ്– ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവന്ന സംഘടനയായ ഡബ്ല്യു.എം.സിക്ക് മുപ്പത് വയസ്സ്. 1995ൽ സ്ഥാപിതമായ സംഘടന, 30-ാം വാർഷികാഘോഷ വേളയിൽ സംഘടനയുടെ നാഴികക്കല്ലുകളും ഭാവി പരിപാടികളും ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ വെച്ച് ഡബ്ല്യു.എം.സി നേതൃത്വം വിശദീകരിച്ചത്.

    1995-ൽ ന്യൂജേഴ്സിയിൽ ആരംഭിച്ച വേൾഡ് മലയാളി കൗൺസിൽ, 30 വർഷം പിന്നിടുമ്പോൾ കൊച്ചി, ഡാളസ്, ജർമ്മനി, ബഹറിൻ, സിംഗപ്പൂർ, ഖത്തർ, ശ്രീലങ്ക, കേരളം എന്നിവിടങ്ങളിലായി ഇതുവരെ 14 ആഗോള സമ്മേളനങ്ങൾ വിജയകരമായി സംഘടിപ്പിച്ചു. 15-ാമത് ആഗോള സമ്മേളനം 2026 ഓഗസ്റ്റിൽ ഡാളസിൽ വെച്ചായിരിക്കും നടക്കുക എന്ന് ഡബ്ല്യു.എം.സി ഭാരവാഹികൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡബ്ല്യു.എം.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് 25 നിർധനരായ യുവതി-യുവാക്കളുടെ വിവാഹം ഫിലാഡൽഫിയ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2-ന് നടത്തും എന്ന് അറിയിച്ചു. ഇതിന് പുറമേ, ജീവകാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമായി പുനലൂർ ജില്ലാ ആശുപത്രിക്ക് 25 ടിവി മോണിറ്ററുകൾ നൽകുകയും, കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും ഒരുക്കുകയും, വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി 25 വീടുകൾ സ്പോൺസർ ചെയ്യുകയും, നൂറ് കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുകയും, അമേരിക്കൻ റീജിയൻ നാട്ടിൽ 14 വീടുകൾ നിർമ്മിച്ച് നൽകുകയും ചെയ്തതായി ഡബ്ല്യു.എം.സി ഭാരവാഹികൾ അറിയിച്ചു.

    ഡബ്ല്യു.എം.സി ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നത് ​ഗോപാലപിള്ളയാണ്. കൂടാതെ പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ​ട്രഷറർ ശശികുമാർ നായർ എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ഡബ്ല്യു.എം.സിയെ നയിക്കുന്നത്. ഡബ്ല്യു.എം.സിക്ക് വിമൻസ് ഫോറം, യൂത്ത് ഫോറം, ഹെൽത്ത് & മെഡിക്കൽ ഫോറം, എൻആർകെ ഫോറം, എജുക്കേഷൻ ഫോറം, ആർട്സ് & കൾച്ചർ ഫോറം തുടങ്ങിയ ആറ് റീജിയണുകളും അതിന് പുറമേ നിരവധി പോഷക സംഘടനകളും സജീവമായി തന്നെയുണ്ട്.

    വേൾഡ് മലയാളി കൗൺസിൽ എന്ന പേരും ലോഗോയും അമേരിക്ക, യൂറോപ്പ്, യുകെ, ഒമാൻ, യുഎഇ, സിംഗപ്പൂർ, റഷ്യ, കാനഡ, ഫിലിപ്പീൻസ്, ആഫ്രിക്ക, ഓസ്ട്രേലിയ, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയിട്ടുണ്ട്. ഈ പേരും ലോഗോയും അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി ശിക്ഷാർഹമാണെന്നും പത്രസമ്മേളനത്തിൽ ഡബ്ല്യു.എം.സി ഭാരവാഹികൾ അറിയിച്ചു.

    പത്രസമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധിയും കൈരളി ചാനൽ ഡയറക്ടറുമായ ജോസ് പ്ലാക്കാട്, ഡി മലയാളിയെ പ്രതിനിധീകരിച്ച് പി.പി. ചെറിയാൻ, പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

    മുൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ടി.എൻ. ശേഷൻ ചെയർമാനായിരുന്ന WMC-യെ കെ.പി.പി. നമ്പൂതിരി, ലേഖ ശ്രീനിവാസൻ, ഡോ. ഇ.സി.ജി. സുദർശൻ, ഡോ. ബാബു പോൾ, ആൻഡ്രു പാപ്പച്ചൻ, സോമൻ ബേബി, ജോളി തടത്തിൽ, ഡോ. ഇബ്രാഹിം ഹാജി, ഗോപാലപിള്ള, ജോൺ മത്തായി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഡബ്ല്യു.എം.സിയെ നയിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    anniversary dallas WMC
    Latest News
    വ്യാജ പാസ്‌പോർട്ടുമായി എത്തിയ യുവാവ് ജിദ്ദ വിമാനത്താവളത്തിൽ അറസ്റ്റിൽ
    29/07/2025
    പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ അനാഥരായ കുട്ടികൾക്ക് തണലായി രാഹുൽ ​ഗാന്ധി: ദത്തെടുത്തത് 22 പേരെ
    29/07/2025
    ഗാസ മുനമ്പ് പൂർണമായി ഇസ്രായിലിൽ ലയിപ്പിക്കാൻ നെതന്യാഹുവിന് പദ്ധതി
    29/07/2025
    തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
    29/07/2025
    ഭീകരവാദം: സൗദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.