റാമല്ല – വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീന്‍ ബാലനുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹെബ്രോണിന് തെക്കുള്ള അല്‍റീഹിയ ഗ്രാമത്തില്‍ അധിനിവേശ സൈനികര്‍ നടത്തിയ വെടിവെപ്പിൽ മുഹമ്മദ് ബഹ്ജത്ത് അല്‍ഹല്ലാഖ് എന്ന 11 കാരനാണ് കൊല്ലപ്പെട്ടത്.
ഖബാതിയ ഗ്രാമത്തില്‍ ഇസ്രായില്‍ സൈന്യം നടത്തിയ മറ്റൊരു വെടിവെപ്പില്‍ 20 വയസ്സുള്ള മഹ്ദി അഹ്മദ് കാമിലും കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
ഖബാതിയയില്‍ സൈനിക നടപടിക്കിടെ, ഒരു ഭീകരന്‍ സൈനികര്‍ക്ക് നേരെ സ്‌ഫോടകവസ്തു എറിയുകയായിരുന്നെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. തുടർന്ന് സൈനികര്‍ ഉടനെ തിരിച്ചടിക്കുകയും ഭീകരനെ വധിക്കുകയും ചെയ്തു. സൈന്യത്തിന്റെ ഭാഗത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈന്യം പറഞ്ഞു.
അതേസമയം ഖബാതിയ ഗ്രാമത്തില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. ബാലന്റെ മരണത്തെ കുറിച്ച് ഇസ്രായില്‍ സൈന്യവും പ്രസ്താവന പുറത്തിറക്കിയിട്ടില്ല.