Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • 25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    • ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    • കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    • നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    • ബാക്കിയെന്തുണ്ട്; അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ആണവനിലയങ്ങളെ കുറിച്ച് ചോദ്യങ്ങളുയരുന്നു.
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കണം, ചൈനയുടെ സഹായം തേടി അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സാമ്പത്തിക ആത്മഹത്യയായിരിക്കുമെന്നും അമേരിക്ക

    വാഷിംഗ്ടണ്‍ – ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ സഹായിക്കണമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ ചൈനയോട് ആവശ്യപ്പെട്ടു. എണ്ണ വിതരണത്തിനായി ചൈന ഹുര്‍മുസ് കടലിടുക്കിനെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഇറാനെ ബന്ധപ്പെടാന്‍ ഞാന്‍ ചൈനീസ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു – റൂബിയോ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ലോകത്തിലെ എണ്ണ ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് ഇറാന്‍ അമേരിക്കയുടെ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിട്ടുമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അവര്‍ അങ്ങനെ ചെയ്താല്‍, അത് മറ്റൊരു ഗുരുതരമായ തെറ്റായിരിക്കും. അത് അവരെ സംബന്ധിച്ചേടത്തോളം സാമ്പത്തിക ആത്മഹത്യയായിരിക്കും. അത്തരമൊരു പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ അമേരിക്കക്ക് ഓപ്ഷനുകള്‍ ഉണ്ട് – റൂബിയോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറ്റ് രാജ്യങ്ങളും ഇത് പരിഗണിക്കണം. ഹുര്‍മുസ് കടലിടുക്ക് അടക്കുന്നത് അവരുടെ സമ്പദ്വ്യവസ്ഥയെ അമേരിക്കയെക്കാള്‍ വളരെയധികം ദോഷകരമായി ബാധിക്കും. ഇത് അമേരിക്കയില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരില്‍ നിന്നും തിരിച്ചടി അര്‍ഹിക്കുന്ന വലിയ തീവ്രത കൂട്ടലായിരിക്കുമെന്ന് ഞാന്‍ കരുതുന്നു – അമേരിക്കന്‍ വിദേശ മന്ത്രി പറഞ്ഞു.

    അതേസമയം, ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ യു.എസ് സേന ഉപയോഗിച്ച താവളങ്ങള്‍ നിയമാനുസൃത ലക്ഷ്യങ്ങളായി ഇറാന്‍ കണക്കാക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഇറാനിലെ യു.എസ് ആക്രമണങ്ങളെ റഷ്യക്കും നിരവധി അറബ് രാജ്യങ്ങള്‍ക്കും ഒപ്പം ചൈനയും അപലപിച്ചു. അമേരിക്കന്‍ ആക്രമണങ്ങള്‍ മധ്യപൗരസ്ത്യദേശത്ത് സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ചൈന പറഞ്ഞു.

    യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran Iran israel war
    Latest News
    25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    23/06/2025
    ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    23/06/2025
    കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    23/06/2025
    നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    23/06/2025
    ബാക്കിയെന്തുണ്ട്; അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ആണവനിലയങ്ങളെ കുറിച്ച് ചോദ്യങ്ങളുയരുന്നു.
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version