Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    • ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    • റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റാഫേല്‍ ഗ്രോസി
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനെതിരായ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തിന് കളമൊരുക്കിയെന്ന് വ്യാപകമായി കരുതപ്പെടുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്‍ നേതാക്കളുടെ ആഹ്വാനങ്ങളെ അമേരിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോ അപലപിച്ചു.

    ഇത്തരം ആഹ്വാനങ്ങള്‍ അസ്വീകാര്യമാണെന്നും അപലപിക്കപ്പെടേണ്ടതാണെന്നും റൂബിയോ പറഞ്ഞു. ഇറാനില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നടത്തുന്ന അന്വേഷണ ശ്രമങ്ങളെ അമേരിക്ക പിന്തുണക്കുന്നു. ഏജന്‍സിയുടെയും അതിന്റെ ഡയറക്ടര്‍ ജനറല്‍ ഗ്രോസിയുടെയും സമര്‍പ്പണത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിക്കുന്നതായും റൂബിയോ തന്റെ എക്സ് അക്കൗണ്ടില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കാന്‍ അമേരിക്കന്‍ വിദേശ മന്ത്രി ഇറാനോട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വിവരങ്ങള്‍ ശത്രുവിന് ചോര്‍ത്തുന്നതായും ഏജന്‍സിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഇറാന്‍ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ ഇജായി പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പ്രൊഫഷണലിസം പാലിക്കുന്നില്ലെന്നും ഇറാനിലെ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും അതിനാല്‍ ഏജന്‍സിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തുന്നത് സ്വാഭാവികമാണെന്നും ഇസ്രായിലുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഇറാന്‍ ജുഡീഷ്യറി മേധാവി പറഞ്ഞു.


    അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ നിര്‍ത്തിവെച്ചതിനാല്‍ ഏജന്‍സി പരിശോധകര്‍ക്കോ അതിന്റെ ഡയറക്ടര്‍ക്കോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് പാര്‍ലമെന്റ് അംഗം ഹമീദ് റസായ് പറഞ്ഞു. ഗ്രോസിയെ ഇറാനില്‍ വീണ്ടും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഹമീദ് റിസ ബാബാഇ വ്യക്തമാക്കി.


    അതേസമയം, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ അര്‍ജന്റീനിയന്‍ ഡയറക്ടര്‍ റാഫേല്‍ ഗ്രോസിക്ക് അര്‍ജന്റീന പിന്തുണ അറിയിച്ചു. ഗ്രോസിക്ക് ഇറാനില്‍ നിന്ന് ഭീഷണി നേരിടുന്നതായി അര്‍ജന്റീന പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിക്ക് ഞങ്ങള്‍ അചഞ്ചലമായ പിന്തുണ പ്രകടിപ്പിക്കുകയും ഇറാന്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തുന്ന ഭീഷണികളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ഗ്രോസിയുടെയും മുഴുവന്‍ സംഘത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും അവരെ അപകടപ്പെടുത്തുന്ന ഏതൊരു നടപടിയില്‍ നിന്നും വിട്ടുനില്‍ക്കാനും ഇറാനിലെ അധികാരികളോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.- അര്‍ജന്റീനിയന്‍ വിദേശ മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.


    ഗ്രോസിയുടെ ദുരുദ്ദേശ്യങ്ങളെ ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി വെള്ളിയാഴ്ച അപലപിച്ചിരുന്നു. ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന് എന്ത് സംഭവിച്ചു എന്ന് നിര്‍ണയിക്കാന്‍ അമേരിക്കന്‍ ആക്രമണത്തിന് വിധേയമായ ഇറാന്‍ ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് അന്താരാഷ്ട്ര ആണവോരര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

    ഇറാന്‍ ആണവ ബോംബ് വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച്, ഇറാന്‍ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ശ്രമിച്ച് ജൂണ്‍ 13 ന് ഇസ്രായില്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും ലക്ഷ്യമിട്ട് അഭൂതപൂര്‍വമായ വ്യോമാക്രമണം ആരംഭിച്ചു. ആണവ ബോംബ് വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഇറാന്‍ ആവര്‍ത്തിച്ച് നിഷേധിക്കുന്നു. ഇസ്ഫഹാനിലെയും നതാന്‍സിലെയും ആണവ കേന്ദ്രങ്ങളും തെഹ്റാന് തെക്ക് പര്‍വതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രവും ബോംബിട്ട് തകര്‍ത്തുകൊണ്ട് അമേരിക്ക ഇസ്രായിലിന്റെ സൈനിക നടപടിയില്‍ പങ്കുചേര്‍ന്നു.


    ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രായിലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെ അപലപിക്കുന്നതില്‍ പരാജയപ്പെട്ടതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ വെടിനിര്‍ത്തല്‍ കരാറോടെ അവസാനിച്ച 12 ദിവസത്തെ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇറാന്‍ നിശിതമായി വിമര്‍ശിച്ചു. അമേരിക്കയുടെയും ഇസ്രായിലിന്റെയും ആക്രമണങ്ങള്‍ മൂലം ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇറാന്‍ മാസങ്ങള്‍ക്കുള്ളില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉല്‍പാദിപ്പിക്കാന്‍ തുടങ്ങുമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി ഇന്ന് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    International Atomic Energy Agency Iran Rafael Mariano Grossi
    Latest News
    ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026
    എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    19/03/2026
    ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    19/03/2026
    റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.