ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ യു.എന്‍ സമാധാന സേനയില്‍ സേവനമനുഷ്ഠിക്കുന്ന സെര്‍ബിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 2 ന് ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റവും പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കൊല്ലപ്പെട്ട യു.എന്‍ സമാധാന സേനാംഗങ്ങളുടെ എണ്ണം ഇതോടെ ഏഴായി. സംഭവത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഏകദേശം 170 സെര്‍ബിയന്‍ സൈനികര്‍ ലെബനോനില്‍ യു.എന്‍ സമാധാന സേനയുടെ ഭാഗമായി സേനമനുഷ്ഠിക്കുന്നു. ലെബനോനില്‍ സേവനമനുഷ്ഠിക്കുന്ന യു.എന്‍ സമാധാന സേനയില്‍ ഏകദേശം 50 രാജ്യങ്ങളില്‍ നിന്നുള്ള 7,500 സൈനികരാണ് ഉള്‍പ്പെടുന്നത്. 2016 ഏപ്രില്‍ 16 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എല്ലാ കക്ഷികളും മാനിക്കണമെന്ന് സെക്രട്ടറി ജനറല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതാണി്യി ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. സമാധാന സേനക്കെതിരായ എല്ലാ ആക്രമണങ്ങളും ഉടനടി അന്വേഷിക്കണം. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രാഥമിക നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, ലിറ്റാനി നദിയുടെ വടക്ക് നിന്നാണ് യു.എന്‍ സമാധാന സേനാ കേന്ദ്രത്തിനു നേരെ പരോക്ഷമായ വെടിവെപ്പുണ്ടായതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നതായും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. യു.എന്‍ സമാധാന സേനയുടെ സ്ഥാനത്തേക്ക് ഹിസ്ബുല്ല മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നെന്ന് ഇസ്രായില്‍ ആരോപിച്ചു.



