ജനീവ – കഴിഞ്ഞ മാസം ഇറാനില്‍ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളുടെ തുടക്കത്തില്‍ ഇറാനിലെ ഗേള്‍സ് പ്രൈമറി സ്‌കൂളില്‍ ഉണ്ടായ മാരകമായ വ്യോമാക്രമണത്തെ കുറിച്ചുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് അമേരിക്കയോട് ആവശ്യപ്പെട്ടു. ആക്രമണം അന്വേഷണത്തിലാണെന്ന് ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്, ഇറാന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന അടിയന്തിര സെഷനില്‍ ജനീവയിലെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. ഈ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അതിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. ഈ ഭയാനകമായ സംഭവത്തില്‍ നീതി ലഭിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 ന് ദക്ഷിണ ഇറാനിലെ മിനാബിലെ ഗേള്‍സ് പ്രൈമറി സ്‌കൂളിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 175 ലേറെ വിദ്യാര്‍ഥികളും അധ്യാപകരും കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



