Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    • സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി
    • ചാമ്പ്യൻസ് ലീഗ്; ചരിത്രം സൃഷ്ടിക്കാൻ ബോഡോ ഗ്ലിംറ്റ് ഇന്റർനെതിരെ, അത്‌ലറ്റിക്കോയും, ന്യൂകാസിലും ഇന്നിറങ്ങും
    • ‘കേരള സ്റ്റോറി 2’ നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനം; ടീസറും ട്രെയിലറും നീക്കം ചെയ്യാൻ ഉത്തരവ്
    • സൗദിയിലെ മരണ കായിക വിനോദം; ഡ്രിഫ്റ്റിംഗ് അപകടങ്ങള്‍ നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ദ്വിരാഷ്ട്ര പരിഹാരം പകല്‍ വെളിച്ചത്തില്‍ ഇല്ലാതാക്കപ്പെടുന്നുവെന്ന് യു.എന്‍ മേധാവി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/02/2026 World Palestine 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസ സഹായ വിതരണത്തിലെ വെടിവെപ്പിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആന്റോണിയോ ഗുട്ടറസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജനീവ– പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം പകല്‍ വെളിച്ചത്തില്‍ ഇല്ലാതാക്കപ്പെടുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് മനുഷ്യാവകാശങ്ങളുടെയും മനുഷ്യന്റെ അന്തസ്സിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്‌നമായ ലംഘനങ്ങള്‍ നടക്കുന്നു. ഇസ്രായിലിന്റെ പാത കൃത്യവും വ്യക്തവും ലക്ഷ്യബോധമുള്ളതുമാണ്. അന്താരാഷ്ട്ര സമൂഹത്തിന് ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു.

    ലോകമെമ്പാടും മനുഷ്യാവകാശങ്ങള്‍ പൂര്‍ണ്ണ തോതിലുള്ള ആക്രമണത്തിന് വിധേയമാകുന്നു. ഏറ്റവും ശക്തരായവര്‍ പലപ്പോഴും ആരോപണം നേരിടുന്നതില്‍ മുന്‍നിരയിലുണ്ട്. നിയമവാഴ്ച ബലപ്രയോഗത്താല്‍ അടിച്ചമര്‍ത്തപ്പെടുന്നു. ഈ ആക്രമണം നിഴലുകളില്‍ നിന്നോ അപ്രതീക്ഷിതമായോ വരുന്നതല്ല. ഇത് പകല്‍ വെളിച്ചത്തിലാണ് സംഭവിക്കുന്നത്. പലപ്പോഴും ഏറ്റവും വലിയ ശക്തി കൈവശം വെച്ചിരിക്കുന്നവരുടെ നേതൃത്വത്തിലാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതെന്നും ഇദ്ദേഹം ചൂണ്ടികാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഘര്‍ഷബാധിത പ്രദേശങ്ങള്‍ അവകാശങ്ങള്‍ ഇല്ലാതാകുന്ന സ്ഥലങ്ങള്‍ മാത്രമല്ല. ലോകമെമ്പാടും മനുഷ്യാവകാശങ്ങള്‍ മനഃപൂര്‍വ്വം, തന്ത്രപരമായി, ചിലപ്പോള്‍ അഭിമാനത്തോടെ പിന്നോട്ട് തള്ളപ്പെടുന്നു. നമ്മള്‍ ജീവിക്കുന്നത് ബഹുജന ദുരിതങ്ങള്‍ ഒഴിവാക്കപ്പെടുന്ന, മനുഷ്യരെ വിലപേശല്‍ ചിപ്പുകളായി ഉപയോഗിക്കുന്ന, അന്താരാഷ്ട്ര നിയമത്തെ വെറും അസൗകര്യമായി കണക്കാക്കുന്ന ഒരു ലോകത്താണ്. മനുഷ്യാവകാശങ്ങള്‍ വീഴുമ്പോള്‍, മറ്റെല്ലാം വീഴുന്നു. എല്ലാ മേഖലകളിലും, ദുര്‍ബലരായവര്‍ കൂടുതല്‍ അരികുകളിലേക്ക് തള്ളപ്പെടുന്നു.
    ഈ പ്രവണത മാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു.എന്‍ മേധാവി ആവശ്യപ്പെട്ടു. നമ്മുടെ പങ്കിട്ട അടിത്തറകളെ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കണം. യു.എന്‍ ചാര്‍ട്ടര്‍, മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ഉപകരണങ്ങള്‍ എന്നിവ ഒരു മെനു അല്ല. നേതാക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ബാക്കിയുള്ളവ അവഗണിക്കാന്‍ കഴിയില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Antonio Guterres Palestine UN World
    Latest News
    തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    24/02/2026
    സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി
    24/02/2026
    ചാമ്പ്യൻസ് ലീഗ്; ചരിത്രം സൃഷ്ടിക്കാൻ ബോഡോ ഗ്ലിംറ്റ് ഇന്റർനെതിരെ, അത്‌ലറ്റിക്കോയും, ന്യൂകാസിലും ഇന്നിറങ്ങും
    24/02/2026
    ‘കേരള സ്റ്റോറി 2’ നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനം; ടീസറും ട്രെയിലറും നീക്കം ചെയ്യാൻ ഉത്തരവ്
    24/02/2026
    സൗദിയിലെ മരണ കായിക വിനോദം; ഡ്രിഫ്റ്റിംഗ് അപകടങ്ങള്‍ നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നു
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version