രക്ഷാപ്രവർത്തനം ഒൻപത് ദിവസത്തിന് ശേഷം
കാഠ്മണ്ഡു- നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് ഒൻപത് ദിവസങ്ങൾക്ക് ശേഷം തൃശൂലി നദിയിലെ ജലവൈദ്യുതി നിലയവുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിൽ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. 1200ലധികം പേർ മരിച്ച മിന്നൽ പ്രളയവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തുരങ്കത്തിനുള്ളിൽ അകപ്പെട്ട മെക്കാനിക്കൽ ഫോർമാൻ സഞ്ജയ് സാഹ്, മെക്കാനിക്കൽ സൂപ്പർവൈസർ കബീർ മഹർജാൻ എന്നിവരെയാണ് ജീവനോടെ പുറത്തെത്തിച്ചത്.
തൃശൂലി നദിക്കരയിലെ ആറ് ജലവൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട തുരങ്കങ്ങളിൽ 900ത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







